ഇഷ്ടവാഹനം സ്വന്തമാക്കി യുവനടന്‍ നസ്ലീന്‍; താരം സ്വന്തമാക്കിയത് സ്‌കോഡയുടെ പ്രീമിയം സെഡാന്‍; ചിത്രങ്ങള്‍ വൈറല്‍

Malayalilife
ഇഷ്ടവാഹനം സ്വന്തമാക്കി യുവനടന്‍ നസ്ലീന്‍; താരം സ്വന്തമാക്കിയത് സ്‌കോഡയുടെ പ്രീമിയം സെഡാന്‍; ചിത്രങ്ങള്‍ വൈറല്‍

ലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നസ്ലീന്‍. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയം പറഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ചിത്രത്തിലൂടെയാണ് നസ്ലിന്‍ സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലാണ് നസ്ലിന്‍ എത്തിയത്.

ചെറുപ്രായത്തില്‍ തന്നെ പുത്തന്‍ കാര്‍ എന്ന സ്വപ്നം സഫലമാക്കിയിരിക്കുകയാണ് താരം. ആ സന്തോഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ബിന്റെ അവസാന കാറുകളിലൊന്നാണ് താരത്തിന്റെ ഗാരേജില്‍ എത്തിയത്.

താരം പുതിയ കാര്‍ വാങ്ങിയ വിവരം ഇവിഎം സ്‌കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. വാഹനം ഡെലിവറി ചെയ്യുന്ന വീഡിയോ പങ്കുവെച്ച ഡീലര്‍ സൂപ്പര്‍ബിന്റെ അവസാന കാറുകളിലൊന്ന് സ്വന്തമാക്കിയ നസ്ലിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. 

2004 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള കാറാണ് സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ്. 2015ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ബിന്റെ മൂന്നാം തലമുറയുടെ മുഖം മിനുക്കിയ പതിപ്പാണ് നസ്ലിന്‍ സ്വന്തമാക്കിയത്.

രണ്ടു ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട്. ഏഴു സ്പീഡ് ഡിസിടിയാണ് ഗിയര്‍ബോക്സ്. ഏകദേശം 34 ലക്ഷം രൂപ മുതലായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില. ഈ വര്‍ഷം സ്‌കോഡ സൂപ്പര്‍ബിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by EVM Škoda (@evm__skoda)

Read more topics: # നസ്ലീന്‍.
Naslen K Gafoor drives the final Skoda

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES