വീല്‍ച്ചെയറിലിരുന്ന് അക്ഷയയെ താലിചാര്‍ത്തി ധനുഷ്; നെപ്പോളിയന്റെ മകന്‍ വിവാഹിതനായി; മുണ്ടക്കല്‍ ശേഖരന്റെ വിവാഹം നടന്ന് ടോക്കിയോയില്‍; മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച മകന്റെ സ്വപ്‌ന നഗരിയില്‍ ആഡംബര വിവാഹമൊരുക്കി നടന്‍

Malayalilife
വീല്‍ച്ചെയറിലിരുന്ന് അക്ഷയയെ താലിചാര്‍ത്തി ധനുഷ്; നെപ്പോളിയന്റെ മകന്‍ വിവാഹിതനായി; മുണ്ടക്കല്‍ ശേഖരന്റെ വിവാഹം നടന്ന് ടോക്കിയോയില്‍; മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച മകന്റെ സ്വപ്‌ന നഗരിയില്‍ ആഡംബര വിവാഹമൊരുക്കി നടന്‍

നെപ്പോളിയനെന്നു വിളിക്കുന്നതിനേക്കാള്‍ മലയാളികള്‍ക്കിഷ്ടം നടനെ മുണ്ടക്കല്‍ ശേഖരനെന്നു പറയുന്നതാണ്. അത്രത്തോളം സ്വാധീനമാണ് ദേവാസുരത്തിലൂടെയും രാവണപ്രഭുവിലൂടെയും എല്ലാം നെപ്പോളിയന്‍ എന്ന നടന്‍ മലയാളി മനസുകളില്‍ ഇടം നേടിയത്. മുന്‍പ് പലതവണ കണ്ട ചിത്രങ്ങളാണെങ്കിലും ഇന്നലെയും ഏഷ്യാനെറ്റ് മൂവിയില്‍ രാവണപ്രഭു സംപ്രേക്ഷണം ചെയ്തപ്പോള്‍ ചാനലു മാറ്റാന്‍ പോലും തോന്നാതെ ഓരോ സീനുകളും കണ്ടിരുന്നവരായിരിക്കും ഭൂരിപക്ഷം പേരും. അവര്‍ക്കിടയിലേക്ക് ഇപ്പോഴിതാ, നെപ്പോളിയന്റെ മകന്റെ വിവാഹ വാര്‍ത്തയാണ് പുറത്തു വരുന്നത്. വര്‍ഷങ്ങളായുള്ള നെപ്പോളിയന്റെയും ഭാര്യയുടേയും കാത്തിരിപ്പിന്റേയും ആഗ്രഹത്തിന്റെയും ഫലമാണ് ഇന്നലെ ആഘോഷമായി നടന്ന വിവാഹം.

മാസങ്ങള്‍ക്കു മുന്നേ തന്നെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും സാക്ഷിനിര്‍ത്തിയാണ് നടന്റെ മൂത്തമകന്‍ ധനുഷും തിരുനെല്‍വേലി സ്വദേശിയായ അക്ഷയയും വിവാഹിതരായിരിക്കുന്നത്. അച്ഛന്‍ എടുത്തു കൊടുത്ത താലിയാണ് ധനുഷ് അക്ഷയയുടെ കഴുത്തില്‍ ചാര്‍ത്തിയത്.  ടോക്കിയോയില്‍ വച്ചാണ് കല്യാണം നടന്നത്. 

ധനുഷിന്റെ ഡ്രീം ലാന്റാണ് ജപ്പാന്‍. അതുകൊണ്ട് തന്നെയാണ് മകന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന്റെ വേദിയായും ജപ്പാന്‍ എന്ന രാജ്യത്തെ നെപ്പോളിയന്‍ തെരഞ്ഞെടുത്തത്. ഒരാഴ്ച മുമ്പ് തന്നെ നെപ്പോളിയനും കുടുംബവും വധുവുമായി ജപ്പാനില്‍ എത്തി കഴിഞ്ഞു. അതിഥികള്‍ ഓരോരുത്തരായി എത്തികൊണ്ടിരിക്കുകയാണ്.


ജപ്പാനിലാണ് വിവാ?ഹമെങ്കിലും ഭക്ഷണവും ചടങ്ങുകളും അടക്കം എല്ലാം തനി തമിഴ്‌നാട് സ്‌റ്റൈലിലാണ്. കോടികള്‍ പൊടിക്കുന്ന വിവാഹത്തിന് നിരവധി പ്രത്യേകതകളുണ്ട്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികള്‍ക്കെല്ലാം മൂന്ന് ദിവസത്തെ ജപ്പാന്‍ ടൂറാണ് നെപ്പോളിയന്റെ സമ്മാനം. ചടങ്ങുകള്‍ക്കുശേഷം തുടര്‍ന്നുള്ള മൂന്ന് ദിവസം നെപ്പോളിയന്റെ നേതൃത്വത്തില്‍ അതിഥികളെയെല്ലാം ജപ്പാന്‍ വിശദമായി ചുറ്റി കാണാന്‍ കൊണ്ടുപോകും.

നടി മീന, കൊറിയോ??ഗ്രാഫര്‍ കലാ മാസ്റ്റര്‍ തുടങ്ങിയവരെല്ലാം ഇതിനോടകം ചടങ്ങില്‍ പങ്കെടുക്കാന്‍ ജപ്പാനില്‍ എത്തി കഴിഞ്ഞു. വിവാഹ?വുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും നെപ്പോളിയന്‍ നേരിട്ട് എയര്‍പോട്ടില്‍ എത്തിയാണ് അതിഥികളെ സ്വീകരിക്കുന്നത്. 

തിരുനെല്‍വേലി സ്വദേശിയായ അക്ഷയയാണ് ധനുഷിന്റെ വധു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ വിവാഹനിശ്ചത്തിന് ധനുഷ് നേരിട്ട് എത്തിയിരുന്നില്ല. വീഡിയോ കോള്‍ വഴിയാണ് പങ്കെടുത്തത്.

മകന്‍ ധനുഷിനു വേണ്ടി നെപ്പോളിയനും ഭാര്യയും ചേര്‍ന്ന് കണ്ടെത്തിയ പെണ്‍കുട്ടിയാണ് അക്ഷയ. പെണ്‍കുട്ടിയെ ധനുഷിനും ഇഷ്ടമായതോടെ കാര്യങ്ങള്‍ വിവാഹത്തിലേക്ക് എത്തുകയായിരുന്നു

ആരോഗ്യാവാനായി ജനിച്ച മകനാണെങ്കിലും നാലാം വയസില്‍ കണ്ടെത്തിയ മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന രോഗമാണ് നെപ്പോളിയന്റെ മകന്‍ ധനുഷിനെ വില്‍ച്ചെയറിലാക്കിയത്. എങ്ങനെയെങ്കിലും മകനെ രോഗമുക്തമാക്കണമെന്ന ചിന്തയിലാണ് നെപ്പോളിയനും ഭാര്യയും ജന്മനാട് തന്നെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് എത്തിയത്. രോഗത്തില്‍ നിന്നും പൂര്‍ണമുക്തി നേടാന്‍ ധനുഷിന് കഴിഞ്ഞിട്ടില്ല. നില്‍ക്കാനോ നടക്കാനോ കഴിയില്ലെങ്കിലും പക്ഷെ കോടികള്‍ വരുമാനമുള്ള ഒരു കമ്പനിയുടെ ഉടമയും ബുദ്ധിമാനുമൊക്കെയാണ് ധനുഷ്. ലാപ്ടോപ്പിലൂടെ തന്റെ ജോലികളെല്ലാം അനായാസം ചെയ്തു തീര്‍ക്കുന്ന ധനുഷ് തന്റെ കമ്പനിയിലെ തൊഴിലാളികള്‍ക്ക് മുഴുവന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പദ്ധതികള്‍ ആവിഷ്‌കരിച്ചും എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നുണ്ട്.

ഇരുന്നുകൊണ്ട് ലാപ്ടോപ്പില്‍ എല്ലാ ജോലികളും കൈകാര്യം ചെയ്യുന്ന ധനുഷിന് മികച്ച ഓര്‍മ്മശക്തിയുമുണ്ട്. ഒരു പാവപ്പെട്ട കുടുംബത്തിലെ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയാണ് ധനുഷിന്റെ വധുവായ അക്ഷയ. വേണമെങ്കില്‍ ഒരു കോടീശ്വര സ്ത്രീയെ വിവാഹം കഴിക്കാമെങ്കിലും അക്ഷയ മകന്റെ കാര്യങ്ങളെല്ലാം നോക്കുമെന്ന തിരിച്ചറിവാണ് നെപ്പോളിയനേയും കുടുംബത്തേയും അക്ഷയയിലേക്ക് എത്തിച്ചത്. ധനുഷിന്റെ അവസ്ഥകളൊക്കെ മനസിലാക്കിയാണ് അക്ഷയ വിവാഹത്തിന് സമ്മതിച്ചതും.

 

Napoleons Son Wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES