Latest News

സിനിമയുടെ കഷ്ടപാടുകള്‍ അറിയാതെ പാട്ടുംപാടി കാശുംവാങ്ങി പോകും; പരിഗണന കിട്ടുന്നില്ല പോലും മാങ്ങാത്തൊലി; വിജയ് യേശുദാസിനെ പൊളിച്ചടുക്കി സംവിധായകന്‍

Malayalilife
topbanner
സിനിമയുടെ കഷ്ടപാടുകള്‍ അറിയാതെ പാട്ടുംപാടി കാശുംവാങ്ങി പോകും; പരിഗണന കിട്ടുന്നില്ല പോലും മാങ്ങാത്തൊലി; വിജയ് യേശുദാസിനെ പൊളിച്ചടുക്കി സംവിധായകന്‍

പ്രശസ്ത ഗായകന്‍ യേശുദാസിന്റെ മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ് മലയാളത്തില്‍ ഇനി പാടില്ലെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അവഗണനകള്‍ നേരിടുന്നതിനാലാണ് താന്‍ മലയാളത്തില്‍ നിന്നും വിട പറയുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു ഇപ്പോഴിതാ വിജയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കയാണ് സംവിധായകന്‍ നജീം കോയ. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിജയ് യേശുദാസ് നിങ്ങള്‍ക്കു എന്താണ് പ്രശ്നം... അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ... അത് മലയാളികളുടെ സ്നേഹമായി കണ്ടാല്‍ മതി, മാര്‍ക്കോസോ, ജി വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവന്‍ മണിയോ, കുട്ടപ്പന്‍ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങള്‍ മലയാള സിനിമയ്ക്കു തന്നിട്ടില്ല... പിന്നെ നിങ്ങള്‍ പറഞ്ഞതായി ഞാന്‍ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലാന്ന്..

സിനിമയില്‍ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പുകാരന്റെ, ഒരു കോസ്റ്റു്യം ചെയുന്ന, എന്തിനു സിനിമ സെറ്റില്‍ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടന്‍മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേ...

ഒറ്റക്ക് ഇരിക്കുമ്പോള്‍ ഒന്ന് ഓര്‍ത്തു നോക്കു.... ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങള്‍ എന്റെ പടത്തില്‍ പാടിയിട്ടുണ്ട്... നിങ്ങള്‍ക്കു എന്നെ അറിയുവോ... ഞാന്‍ ആ സിനിമയ്ക്കു വേണ്ടി എത്ര നാള്‍ ഞാന്‍ അലഞ്ഞട്ടുണ്ടെന്ന് ... നടന്ന് തീര്‍ത്ത വഴികളും, കാരവാനിനു മുന്നില്‍ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന് .. നിങ്ങള്‍ക്കു പാട്ടു പാടാന്‍ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങള്‍ക്കു അറിയുവോ.... ഒരു എഴുത്തുകാരന്‍ അലഞ്ഞു തിരിഞ്ഞു ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു.. (അത് തന്നെ എത്ര നാള്‍ നടന്നിട്ടു..) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു.. പിന്നെയാണ് അലച്ചില്‍.. ???? നടന്‍മാരുടെ പുറകെ... ആ കഷ്ടപ്പാടുകള്‍ എല്ലാം കഴിഞ്ഞു.. ഒരു മ്യൂസിക് ഡയറക്ടര്‍ കണ്ടെത്തി.. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു.. വരികള്‍ എഴുതല്‍.. മാറ്റി എഴുതല്‍.. വീണ്ടും എഴുതല്‍.. അങ്ങനെ എഴുതി വാങ്ങി... ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങള്‍ വന്നു പാട്ടും പാടി കാശും വാങ്ങി പോകും.

ആ പടം വിജയിച്ചോ, ആ സംവിധയകാന്‍ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരന്‍ ആരാണ്.. ഇതൊന്നും നിങ്ങളെ ബാധിക്കില്ല.. ആ ഹിറ്റ് പാട്ടും കൊണ്ടു നിങ്ങള്‍ പോയി... പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവന്‍ കറക്കം, കാണുന്ന ചാനലില്‍ കേറി ആ പാട്ടിനെ പറ്റി വീമ്പു പറച്ചില്‍... നിങ്ങള്‍ക്കു ആ പാട്ടു പാടാന്‍ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ.. ഏതെങ്കിലും സ്റ്റേജില്‍ സന്തോഷത്തോടെ രണ്ടു വാക്കു.....നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികള്‍ തന്നതാ അത് മറക്കണ്ട... 'പരിഗണന കിട്ടുന്നില്ല പോലും, '' പരിഗണന '' ''മാങ്ങാത്തൊലി ''

 

വിജയ് യേശുദാസ് നിങ്ങൾക്കു എന്താണ് പ്രശ്നം... അർഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങൾ അർഹിക്കുന്നതിനും മുകളിലാണ്...

Posted by Najeem Koya on Sunday, October 18, 2020

 

Read more topics: # Najeem koya,# vijay yesudas
Najeem koya about vijay yesudas

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES