Latest News

നാഗ ചൈതന്യ-ചന്ദൂ മൊണ്ടേട്ടി ചിത്രം 'താന്‍ഡല്‍; നായികയായ് സായി പല്ലവി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ ആരംഭിച്ചു

Malayalilife
 നാഗ ചൈതന്യ-ചന്ദൂ മൊണ്ടേട്ടി ചിത്രം 'താന്‍ഡല്‍; നായികയായ് സായി പല്ലവി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ ആരംഭിച്ചു

യുവ സാമ്രാട്ട് നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'താന്‍ഡല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉഡുപ്പിയില്‍ ആരംഭിച്ചു. ചിത്രത്തിലെ നിര്‍ണ്ണായക സീക്വന്‍സുകളും ആക്ഷന്‍ രം?ഗങ്ങളും ചിത്രീകരിച്ചുകൊണ്ട് ഷൂട്ടിംങ് പുരോഗമിക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസു നിര്‍മ്മിക്കുന്ന ഈ ചിത്രം അല്ലു അരവിന്ദാണ് അവതരിപ്പിക്കുന്നത്.

പ്രണയം പശ്ചാത്തലമായ ചിത്രത്തില്‍ നാഗ ചൈതന്യയുടെ നായികയായ് സായി പല്ലവി എത്തുന്നു. 'ലവ് സ്റ്റോറി'ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മത്സ്യ തൊഴിലാളിയുടെ വേഷത്തില്‍ പരുക്കന്‍ ഭാവത്തോടുകൂടി നാഗ ചൈതന്യ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചുരുന്നു.

ഛായാഗ്രഹണം: ഷാംദത്ത്, സം?ഗീതം: ദേവി ശ്രീ പ്രസാദ്, കലാസംവിധാനം: ശ്രീനാഗേന്ദ്ര തങ്കാല, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.

Read more topics: # താന്‍ഡല്‍
Naga Chaitanya Sai Pallavi begin filming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES