ബിഗ്ബോസ്സ് അടക്കമുള്ള ടെലിവിഷൻ പരിപാടികളിൽ പ്രോഗ്രാം അസിസ്റ്റന്റ് ആയി പ്രവർത്തിച്ച നവാഗത സംവിധായിക വർഷ വാസുദേവ് രചനയും സംവിധാനവും നിർമ്മാണവും ചെയ്ത് അഥിതിയും ഉണ്ണിമുകുന്ദനും പ്രധാനവേഷങ്ങളിൽ എത്തുന്ന ഷോർട്ട് മൂവിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
ഉണ്ണിമുകുന്ദൻ, ജയസൂര്യ , സണ്ണി വെയ്ൻ , അഥിതി രവി, പൂർണിമ ഇന്ദ്രജിത് , മിയ ജോർജ് , പാരീസ് ലക്ഷ്മി എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിംഗ്. കോവിഡ് സാഹചര്യത്തിൽ സംഭവിക്കുന്ന ഒരു സൗഹൃദവും , അതിനെ ചുറ്റിപ്പറ്റി പിന്നീടങ്ങോട്ട് ഏതാനും ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങളുമായാണ് കഥ നീങ്ങുന്നത്.
മ്യൂസിക്കിന് വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയ അരുൺ മുരളീധരൻ ആണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു പാട്ടും അരുൺ മുരളീധരൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി പ്രമുഖരുടെ കൂടെ മുഖ്യ ഛായഗ്രഹണ സഹായിയായി പ്രവർത്തിച്ച കിരൺ കിഷോറാണ് ചിത്രത്തിനായി ഛായഗ്രഹണം നിർവഹിച്ചത്, എഡിറ്റിംഗ് ജിബിൻ ജോയ്, സൗണ്ട് മിക്സിങ് ഷിബിൻ സണ്ണി, ആർട്ട് ഡയറക്ടർ ഭരതൻ ചൂരിയോടൻ എന്നിങ്ങനെയാണു അണിയറ പ്രവർത്തകർ. പ്രമുഖ യൂട്യൂബ് ചാനൽ ആയ 123മ്യൂസിക്‌സിൽ മാർച്ച് അവസാന വാരത്തോട് കൂടി റിലീസ് ഉണ്ടാകും.