ദിവ്യ ഉണ്ണിയുടെ ഐശ്വര്യ മോൾക്ക് ചോറൂണ്‍; ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
ദിവ്യ ഉണ്ണിയുടെ ഐശ്വര്യ മോൾക്ക് ചോറൂണ്‍; ചിത്രങ്ങൾ വൈറൽ

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. മലയാളത്തില്‍ നര്‍ത്തകിയായും നടിയായും തിളങ്ങിയ ദിവ്യ മൂന്ന് കുഞ്ഞുങ്ങളുടെ 'അമ്മ കൂടിയാണ്.  മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുന്നതിനിടെയാണ് താരം വിവാഹിതയായത്. ആദ്യ വിവാഹത്തില്‍ താരത്തിന് രണ്ടു മക്കളുണ്ട്. പിന്നീട് ആ ബന്ധം വേര്‍പിരിഞ്ഞ താരം കഴിഞ്ഞ വര്‍ഷമാണ് വീണ്ടും വിവാഹിതയായത്. വിവാഹച്ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  എന്നാൽ ഇപ്പോൾ താരം മകളുടെ ചോറൂണ്‍ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.

'ഐശ്വര്യയുടെ ചോറൂണ്‍, ഞങ്ങളുടെ മകള്‍ ആദ്യമായി ചോറ് കഴിക്കുകയാണ്. ഈ ലോകത്തേക്ക് പിച്ചവെക്കുന്ന ഞങ്ങളുടെ മകള്‍ക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കണം' എന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി ദിവ്യ നൽകിയിരിക്കുന്നത്. ഭര്‍ത്താവ് അരുണ്‍ ആണ് ദിവ്യ ഉണ്ണി മകളെ മടിയില്‍ വെച്ചിരിക്കുമ്പോള്‍ ചോറ് കൊടുക്കുന്നത്.  എന്നാൽ ഏറെ രസകരമായിരിക്കുന്നത് അച്ഛനും അമ്മയും ചോറ് തരുമ്പോള്‍ മകള്‍ ക്യാമറയിലേക്ക് നോക്കി ഇരിക്കുകയാണെന്നതാണ്.

നിരവധി പേരാണ് കമന്റുകളുമായി   പോസ്റ്റിന് താഴെ  എത്തിയിരിക്കുന്നത്.  'എന്റെ എല്ലാവിധ പ്രാര്‍ഥനകളും ഉണ്ടാവുമെന്ന്' നടി ഭാമ  ചിത്രത്തിന് ചുവടെ കുറിച്ചു. വളരയെധികം മനോഹമായിട്ടുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് മന്യ  കുറിച്ചിരിക്കുകയാണ്. സരിത ജയസൂര്യ, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി നടിമാരും കുഞ്ഞുവാവയ്ക്ക് ആശംസകള്‍ അറിയിച്ച്  രംഗത്ത് എത്തിയിരിക്കുകയാണ്.

നീ എത്ര ധന്യ, കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടന്‍ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായിട്ടാണ് ദിവ്യ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.ദിവ്യ ആദ്യമായി നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ദിലീപ്, കലാഭവന്‍ മണി എന്നിവരോടൊപ്പം അഭിനയിച്ച കല്യാണ സൗഗന്ധികം ആയിരുന്നു.പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളോടൊപ്പം വിവിധ ചിത്രങ്ങളില്‍ ദിവ്യ അഭിനയിച്ചു. വിവാഹ ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ ദിവ്യ സിനിമയിൽ സജീവമല്ലെങ്കിലും നൃത്ത ജീവിതവുമായി മുന്നോട്ട് പോകുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni) on

 

Read more topics: # Motherhood diaries at divya unni
Motherhood diaries at divya unni

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES