എമ്പുരാന്റെ ചിത്രീകരണ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സിദ്ധഗഞ്ച് ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍;സ്വാമി  അവധൂത നാദാ നന്ദയ്‌ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
 എമ്പുരാന്റെ ചിത്രീകരണ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സിദ്ധഗഞ്ച് ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍;സ്വാമി  അവധൂത നാദാ നന്ദയ്‌ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗുരുജി അവധൂത നാദാനന്ദയ്‌ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്.

എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആര്‍. രാമാനന്ദാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചത്. രാമാനന്ദും മോഹന്‍ലാലിനൊപ്പമുണ്ട്. ആശ്രമത്തില്‍ എത്തിയ മോഹന്‍ലാല്‍ ഗുരുജിക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍ അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം ... കര്‍ണൂല്‍ ... എന്ന കുറിപ്പിനൊപ്പമാണ് രാമാനന്ദ് ചിത്രങ്ങള്‍ പങ്കുവച്ചത്.

അതേസമയം നേര്, മലൈക്കോട്ടെ വാലിബന്‍  ബറോസ് എന്നിവയാണ് മോഹന്‍ലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് മാര്‍ച്ച് 28നായിരിക്കും റിലീസ് ചെയ്യുക. പൃഥ്ര്വിരാജ് സംഴിധാനം ചെയ്യുന്ന എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍ ജനുവരിയില്‍ അമേരിക്കയില്‍ ആരംഭിക്കും. തുടര്‍ന്ന് യു.കെയിലും അബുദാബിയിലും ചിത്രീകരണം നടക്കും. ഡല്‍ഹിയിലും ലഡാക്കിലുമായിരുന്നു ആദ്യ ഷെഡ്യൂള്‍.

Mohanlal came to meet Guruji before EmpuraN

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES