മലയാളത്തിന്റെ പ്രിയ താര രാജാക്കന്മാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മോഹൻലാലും. പരസ്പര പൂരകങ്ങളായ ഇവരെ മലയാള സിനിമയിൽ നിന്ന് ഒരിക്കലും മാറ്റിവയ്ക്കാൻ സാധിക്കുകയുമില്ല. ഇരുവരും ജീവിതത്തിൽ മുന്നേറുന്നത് അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ്. ആദ്യം തന്നെ പ്രതിസന്ധി ഘട്ടത്തില്‍ സഹായവുമായെത്തുന്നവരും കൂടിയാണ് ഇരുവരും. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ഈ സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ട്. ഇരുവരും മലയാള സിനിമ പ്രേക്ഷകരുടെ മുന്നിൽ ഒന്നിച്ചെത്തിയ നിരവധി ചിത്രങ്ങൾ ഉണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെടു ത്ത ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. താര രാജാക്കന്മാരുടെ ഫാൻസ് പേജുകളിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ച് മണിക്കൂറു കൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി.ഇളം പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഷർട്ട് ധരിച്ച്, താടിയും മുടിയും നീട്ടിയ പുതിയ ഗെറ്റപ്പിലാണ് ചിത്രത്തിൽ മമ്മൂട്ടി. ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ട് ധരിച്ചാണ് മോഹൻലാൽ ചിത്രത്തിൽ ഉള്ളത്.
നേരത്തെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയ ഇരു വരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.ഡ്രസ് കോഡ് അനുസരിച്ച് കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും അണിഞ്ഞത്. കറുത്ത കുർത്തയും മുണ്ടും ഉടുത്ത് വല്യേട്ടൻ സ്‌റ്റൈലിൽ മമ്മൂട്ടിയെത്തിയപ്പോൾ, കറുത്ത സ്യൂട്ടണിഞ്ഞാണ് മോഹൻലാൽ എത്തിയത്. കറുത്ത ജുബ്ബയണിഞ്ഞെത്തിയ പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങളും വൈറലായിരുന്നു.