Latest News

മിയയുടെ വിവാഹവസ്ത്രം ഒരുക്കിയത് 10 പേര്‍ ചേര്‍ന്ന് 487 മണിക്കൂര്‍ കൊണ്ട്; നടിയുടെ വിവാഹ വിശേഷങ്ങൾ വൈറൽ

Malayalilife
 മിയയുടെ വിവാഹവസ്ത്രം ഒരുക്കിയത്  10 പേര്‍ ചേര്‍ന്ന് 487 മണിക്കൂര്‍ കൊണ്ട്; നടിയുടെ വിവാഹ വിശേഷങ്ങൾ വൈറൽ

ഴിഞ്ഞ കുറച്ച് ആഴ്ചകളായി നടി മിയ ജോര്‍ജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നത്. വലിയ ആഘോഷത്തോടെ നടി മിയ ജോര്‍ജും അഷ്‌വിന്‍ ഫിലിപ്പും ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന് വിവാഹിതരാകുകയും ചെയ്‌തു. ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നിരുന്നത് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു. 

 സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന് പിന്നാലെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിടെ ഇരുവരുടെയും വിവാഹത്തെ കുറിച്ച് രസകരമായ വിവരങ്ങളാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുന്നത്. വിവാഹത്തിന് വേണ്ടി മിയ തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.  സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് . ഇരുവരുടെയും വിവാഹ ചടങ്ങിൽ മിയയുടെയും അശ്വിന്റേയും അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അടക്കം 20 പേരാണ് പങ്കെടുത്തിരുന്നത്.  മിയ ധരിച്ചിരുന്നത്  ക്ലാസിക് വെഡ്ഡിങ് ഗൗണാണ്.  ലോങ് വെയില്‍ കൂടി ഗൗണിനൊപ്പം ചേര്‍ന്നതായിരുന്നു വിവാഹവസ്ത്രം.  അതീവ സുന്ദരിയായിട്ടായിരുന്നു അങ്ങനെ ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്ലും അണിഞ്ഞ് മിയ വിവാഹത്തിനെത്തിയത്. മിയയുടെ വിവാഹവസ്ത്രത്തിന്റെഹൈലൈറ് എന്ന് പറയുന്നത് ഫുള്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്ത ഗൗണായിരുന്നു എന്നതാണ്. 

 ഗൗണ്‍ ഒരുക്കിയത് ലേബല്‍ എം ഡിസൈനനഴ്‌സ് ആണ്.  487 മണിക്കൂറെടുത്ത് 10 വിദഗ്ദരായ തൊഴിലാളികള്‍ ചേർന്നാണ്  വിവാഹവസ്ത്രം പൂര്‍തതിയാക്കിയതെന്നാണ് ലേബല്‍ എം ഡിസൈനേഴ്‌സ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.  ഇന്‍സ്റ്റാഗ്രാമിലെ പേജിലൂടെ അതിനൊപ്പം മിയയുടെ വെറൈറ്റി ചിത്രങ്ങളും പുറത്ത് വിട്ടിരിക്കുകയാണ്.  മിയയുടെ കൈയിലുണ്ടായിരുന്നത് വിദേശത്ത് നിന്നുമെത്തിച്ച പൂക്കള്‍ കൊണ്ടൊരുക്കിയ ബൊക്കെകളുമായിരുന്നു. എന്നാൽ  അഷ്വിന്‍ എത്തിയിരുന്നത് കോട്ടും സ്യൂട്ടുമണിഞ്ഞ് റോയല്‍ ലുക്കിലായിരുന്നു.

 

 

Read more topics: # Miya wedding dress highlights
Miya wedding dress highlights

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES