കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മെയ്യഴകന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇരുവരുടെയും ആത്മബന്ധത്തിന്റെ കഥയാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രം സെപ്റ്റംബര്‍- 27ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീദിവ്യയാണ് ചിത്രത്തില്‍ നായിക.
'96' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി. പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇതിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ കാര്‍ത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാര്‍ അടുത്തിടെ പുറത്തിറക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
സൂര്യയും ജ്യോതികയും ചേര്‍ന്നാണ് മെയ്യഴകന്റെ നിര്‍മ്മാണം. സംഗീതത്തിന് പ്രധാന്യം നല്‍കി ഇമോഷണല്‍ ഫീല്‍ഗുഡ് ജോണറിലാകും ചിത്രമെന്നാണ് ട്രയ്ലര്‍ നല്‍കുന്ന സൂചന.
രാജ് കിരണ്‍, ദേവദര്‍ശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരന്‍, ശരണ്‍ ശക്തി, രാജ്കുമാര്‍, ജയപ്രകാശ്, സരണ്‍ എന്നവരും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേന്ദ്രന്‍ രാജു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന മെയ്യഴകനായി, ആര്‍. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. കാര്‍ത്തിയുടെ 27-ാമത്തെ ചിത്രമാണ് മെയ്യഴകന്‍.
തമിഴകത്ത് വന്‍ വിജയം നേടിയ 'വിരുമന്‍' എന്ന ചിത്രത്തിന് ശേഷം 2ഡി എന്റര്‍ടെയ്ന്‍മെന്റ് കാര്‍ത്തിയെ നായകനാക്കി നിര്‍മ്മിക്കുന്ന സിനിമയാണിത്. . രാജശേഖര്‍ കര്‍പ്പൂര കര്‍പ്പൂര പാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സൂര്യ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്്
'അപൂര്‍വമായി മാത്രം നമുക്ക് ലഭിക്കുന്ന സിനിമയാണ് മെയ്യഴകന്‍. 2ഡി നിര്‍മ്മിച്ചതില്‍ വച്ചേറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണിത്. പരുത്തിവീരന് ശേഷം ഞാനൊരു സിനിമ കണ്ട് കാര്‍ത്തിയെ വീട്ടില്‍ പോയി കെട്ടിപ്പിടിക്കുന്നത് ഈ സിനിമ കണ്ടപ്പോഴാണ്.
സിനിമയെ സിനിമയായി മാത്രം കാണുക. ഒരു സിനിമ എത്ര ഓപ്പണിങ് നേടി, കളക്ഷന്‍ നേടി എന്ന ടെന്‍ഷന്‍ പ്രേക്ഷകര്‍ക്ക് വേണ്ട. സിനിമയെ സെലിബ്രേറ്റ് ചെയ്യുക. സിനിമകള്‍ റിവ്യൂ ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കരുത്. ഇതൊക്കെ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന സിനിമകളാണ്'- സൂര്യ പറഞ്ഞു.