Latest News

കുറെ കാലമായി ഞാൻ ആഗ്രഹിച്ചിരുന്ന ഒരു സാധനം എനിക്ക് കിട്ടി;വീഡിയോ പങ്കുവെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

Malayalilife
കുറെ കാലമായി ഞാൻ ആഗ്രഹിച്ചിരുന്ന ഒരു സാധനം എനിക്ക് കിട്ടി;വീഡിയോ പങ്കുവെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

ലയാളത്തിന്റെ പ്രിയതരമാണ് നടൻ മെഗാസ്റ്റാർ മമ്മൂട്ടി. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സോഷ്യൽ മീഡിയ താരത്തിന്റെ പിറന്നാൾ ആഘോഷപൂർണമാക്കിയത്. നിരവധി ആരാധകരും താരങ്ങളുണമായിരുന്നു താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ താരം തന്റെ ത്തൻ ക്യാമറ എല്ലാവർക്കും പരിചയപ്പെടുത്തുകയാണ്.

മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് കാമറ. ക്യാമറയിൽ ഫോട്ടോ എടുക്കുന്നതും എടുത്ത ചിത്രങ്ങളും നിരവധി തവണ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പതിവായി പോസ്റ്റ് ചെയ്യാറുമുണ്ട് താരം. തന്റെ ഫേസ്ബുക്ക് പേജിലൂടെ.കുറെ കാലമായി ഞാൻ ആഗ്രഹിച്ചിരുന്ന ഒരു സാധനം എനിക്ക് കിട്ടി, കനോൺ ഇ.ഒ.എസ് ആർ5, ഇതിലാണ് ഇനി ഞാൻ ഫോട്ടോ എടുക്കുക  എന്നുമാണ് അദ്ദേഹം ക്യാമറ കാട്ടി കൊണ്ട് പറഞ്ഞു. ഫേസ്ബുക്കിൽ  ഒരു വീഡിയോ ആണ്  പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്യാമറ എടുത്ത് കൊണ്ട്  മമ്മൂക്ക സിനിമാ ചിത്രീകരണത്തിന്റെ ഇടവേളകളിലെല്ലാം  ചിത്രങ്ങള്‍ എടുക്കാറുണ്ട്.  മുന്‍പ് ഇതേ കുറിച്ച് അദ്ദേഹത്തിന്‌റെ സുഹൃത്തുക്കളെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം ഇന്‍ഡസ്ട്രിതന്നെ  ഒന്നടങ്കം ഇത്തവണയും മമ്മൂട്ടിയുടെ പിറന്നാള്‍  ആഘോഷിച്ചിരുന്നു.  മാസങ്ങളോളമായി മമ്മൂക്ക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീട്ടില്‍ തന്നെയാണ്. വലിയ ആകാംക്ഷകളോടെയാണ് മെഗാസ്റ്റാറിന്റെ പുതിയ സിനിമകളുടെ റിലീസിനായി  ആരാധകര്‍ കാത്തിരിക്കുന്നത്.

 
My new gadgets

My new gadget #eosr5 CANON India

Posted by Mammootty on Thursday, September 10, 2020

 

Megastar mammooty new gadget video goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES