തമിഴ് സിനിമാലോകത്ത് വളര്‍ന്നുവരുന്ന നടി മീത രഘുനാഥിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ജന്മനാടായ ഊട്ടിയിലാണ് മീതയുടെ വിവാഹ നിശ്ചയം. മീത രഘുനാഥിന്റെ ഭാവി ഭര്‍ത്താവിനൊപ്പമുള്ള ചില ചിത്രങ്ങളും ചുവന്ന സാരിയില്‍ നില്‍ക്കുന്ന ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്. താരത്തിന്റെ നിരവധി ആരാധകരാണ് ഈ ചിത്രങ്ങള്‍ വൈറലാക്കിയിരിക്കുന്നത്.
സ്വന്തം മനഃശാസ്ത്ര പ്രശ്നങ്ങളുമായി മല്ലിടുന്ന ഒരു സ്ത്രീയുടെയും ഭര്‍ത്താവിന്റെയും സൂക്ഷ്മമായ അഭിനയത്തിന് സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച മീത രഘുനാഥിന് വളരെയധികം പ്രശംസ ലഭിച്ചു. തന്റെ ആദ്യ ചിത്രമായ 'മുതല്‍ നീ മുടിവും നീ' എന്ന ചിത്രത്തിലും 3000 നടിമാര്‍ക്കൊപ്പം ഓഡിഷനില്‍ പങ്കെടുത്ത് അവര്‍ മികച്ച വേഷം ചെയ്തു.