Latest News

ദിലീപ് ചേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്; എന്നിട്ട് കൂടിയും അദ്ദേഹം സംഘടിപ്പിച്ച സിനിമയിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിരുന്നില്ല; തുറന്ന് പറഞ്ഞ് നടി മീര ജാസ്മിൻ രംഗത്ത്

Malayalilife
ദിലീപ് ചേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്; എന്നിട്ട് കൂടിയും അദ്ദേഹം സംഘടിപ്പിച്ച സിനിമയിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിരുന്നില്ല; തുറന്ന് പറഞ്ഞ് നടി  മീര ജാസ്മിൻ രംഗത്ത്

ലയാള സിനിമയിലെ താരങ്ങൾ എല്ലാം തന്നെ ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു  2020. സൂപ്പർ താരങ്ങളും അമ്മയിലെ എല്ലാ നാടിനടന്മാരും ഒത്തൊരുമിച്ച് ആ സിനിമയിൽ വേഷമിടും ചെയ്‌തിരുന്നു. എന്നാൽ ആ ചിത്രത്തിൽ മലയാളികളുടെ പ്രിയ നായിക മീര ജാസ്മിൻ അഭിനയിച്ചിരുന്നില്ല. ആ സംഭവം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. .’അമ്മ സംഘടന മീരയെ മനപ്പൂർവം ഒഴിവാക്കിയെന്നും,സംഘടനയും മീരയും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്നുമെല്ലാമായിരുന്നു പ്രചാരണങ്ങൾ നടന്നത്. എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് 2020 എന്ന സൂപ്പർ ഹിറ്റ് ചിത്രചിത്രത്തിൽ താൻ ഇല്ലാതിരുന്നതെന്ന് തുറന്ന് പറയുകയാണ് മീര ജാസ്മിൻ.

എനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ട്.ദിലീപ് ചേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്.എന്നിട്ട് കൂടിയും അദ്ദേഹം സംഘടിപ്പിച്ച സിനിമയിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല. മനപ്പൂർവ്വം ചെയ്യാഞ്ഞതല്ല ..എന്നാൽ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു.ആദ്യം ദിലീപ് ചേട്ടൻ വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു.എന്നാൽ അന്ന് അത് നീണ്ടുപോയി.പിന്നീട്  ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാൽ അപ്പോഴൊന്നും തീയതി ഫിക്സ് ആയില്ല .എന്നാൽ ദിലീപ് ചേട്ടൻ മനപ്പൂർവ്വം ചെയ്തതല്ല.മറ്റേതോ ഒരു ആർട്ടിസ്റ്റിന്റെ ഡേറ്റും തന്റേതുമായി ക്ലാഷ് ആയതാണ് പ്രശ്‌നം.

കൃത്യസമയത്തായിരുന്നു എനിക്ക് ഒരു തെലുങ് പ്രൊജക്റ്റ് വന്നത്. അത് ചെയ്ത് കൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു.അവർക്ക് പെട്ടന്ന് റിലീസ് ചെയ്യാമെന്ന് പറഞ്ഞു.അങ്ങനെ ആ ഒരു പ്രെഷറുണ്ടായിരുന്നു. അപ്പോഴാണ് 2020 സിനിമയുടെ തീയതി ഫിക്സ് ചെയ്ത് എന്നെ വിളിച്ചത്. ആ സമയത്ത് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.അതിൽ തനിക്ക് നല്ല വിഷമുണ്ട്.എന്നാൽ ഈ സംഭവം കാരണം പലരും തന്നെ ‘അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയെന്നും ,സിനിമയിൽ നിന്നും ബാൻ ചെയ്തുവെന്നുമൊക്കെ വാർത്തകൾ പ്രചരിപ്പിച്ചു.പക്ഷെ അതൊന്നും ശെരിയായ വർത്തയല്ലന്നും മീര പറയുന്നു.

Meera jasmin words about dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES