Latest News

എനിക്ക് 10 വയസുള്ളപ്പോഴാണ് ഈ സംഭവം അവിടെ നടക്കുന്നത്; തുറന്ന് പറഞ്ഞ് മീര അനിൽ

Malayalilife
എനിക്ക് 10 വയസുള്ളപ്പോഴാണ് ഈ സംഭവം അവിടെ നടക്കുന്നത്; തുറന്ന് പറഞ്ഞ് മീര അനിൽ

ഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് അവതാരക മീര അനിൽ. നിരവധി സ്റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറുകയും ചെയ്‌തിരുന്നു. അടുത്തിടെയാണ് താരം  വിവാഹിതയായത്. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയുടെ കഴുത്തിൽ താലി ചാർത്തിയത്.   എന്നാൽ ഇപ്പോൾ വിവാഹത്തിന് ശേഷമുളള ആദ്യ ഒണത്തിന്റെ ആവേശത്തിലാണ് മീര. അതേ സമയം താരം തന്റെ ഓണം വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്.

എനിക്ക് 10 വയസുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സ്കൂളില്‍ ക്ലാസ് തിരിഞ്ഞ് അത്തപ്പൂക്കള മത്സരം നടക്കുമായിരുന്നു. ഒളിമ്പിക്സിനു പോലുമില്ലാത്ത വാശിയായിരുന്നു അതിനൊക്കെ. കഴിഞ്ഞ കൊല്ലത്തെ കണക്ക് തീര്‍ക്കലുമൊക്കെയായി ഭയങ്കര വാശിയായിരിക്കും എല്ലാവര്‍ക്കും. അന്ന് അടുത്ത കാല്സിലെ ക്ലാസിന്റെ പൂക്കളത്തിന്റെ ഡിസെന്‍ കണ്ട് ഞങ്ങള്‍ക്ക് അസൂയ ആയി. അങ്ങനെ അവരുടെ പ്രധാന പൂവ് മോഷ്ടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനായി അവരുടെ ക്ലാസില്‍ കയറിപ്പറ്റി പൂവ് മോഷ്ടിച്ചു. ആ കൊല്ലം ഞങ്ങൾക്കായിരുന്നു പൂക്കള മത്സരത്തിന് ഒന്നാം സമ്മാനം. എന്നാൽ പക്ഷെ മറ്റൊന്നായിരുന്നു പിന്നീട് സംഭവിച്ചത് .

പൂക്കളത്തിലെ പൂവെല്ലാം വാരി പരസ്പരം എറിഞ്ഞ് ഞങ്ങള്‍ വിജയം ആഘോഷിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞതും എല്ലാവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ദേഹത്ത് പൊള്ളുന്നത് പോലെ തോന്നി. അപ്പോഴാണ് ഞങ്ങളെ തോല്‍പ്പിക്കാനായി എതിര്‍ ക്ലാസുകാര്‍ ഞങ്ങളുടെ പൂക്കളില്‍ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നുവെന്ന് മനസിലായത്. എല്ലാവരും നേരെ ബാത്ത് റൂമിലേക്ക് ഓടി. പക്ഷെ ടാപ്പെല്ലാം പൂട്ടിയിരിക്കുകയായിരുന്നു. 20 മിനുറ്റോളം എല്ലാവരും കരയുകയായിരുന്നു''.

ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർ ഏറെ  ആഘോഷമാക്കിയ വിവാഹങ്ങളിൽ ഒന്നായിരുന്നു മീരയുടേത്.  വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രം ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. തുടർന്നുള്ള  വാഹ ചിത്രങ്ങളു വീഡിയോയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.ഇക്കൊല്ലത്തെ മീരയുടെ ഓണം എന്ന് പറയുന്നത് വിവാഹ ശേഷമുള്ള മീരയുടെ ആദ്യ ഓണം കൂടിയാണ് എന്നുള്ള പ്രത്യേകതയും ഉണ്ട്.

Meera anil share her onam memories

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES