മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ ട്രൈയ്‌ലര്‍ ട്രന്റിങില്‍ ഇടംപിടിക്കുന്നു.ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ണഞ്ചിപ്പിക്കുന്ന ഫ്രെയിമുകളാല്‍ സമൃദ്ധമാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുഗ് എന്നീ അഞ്ച് ഭാഷകളിലായാണ് കുഞ്ഞാലി മരയ്ക്കാരിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇന്നലെ വൈകുന്നേരത്തോടെ എത്തിയ ട്രെയിലര്‍ ഇതിനോടകം തന്നെ 19 ലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് പ്രണവ് ചിത്രത്തിലെത്തുന്നത്.
ചിത്രം മാര്‍ച്ച് 26- നാണ് തിയേറ്ററുകളിലെത്തുക. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് വി.എഫ്.എക്സ് ഒരുക്കുക മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്സ് ഒരുക്കിയ അനിബ്രയിന്‍ ആണ്. ലോക സിനിമയിലെ തന്നെ പല വമ്പന്‍ സിനിമകള്‍ക്കും വി എഫ് എക്‌സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍. കിംഗ്സ്മാന്‍, ഗ്വാര്‍ഡിയന്‍ ഓഫ് ഗ്യാലക്‌സി, ഡോക്ടര്‍ സ്ട്രെയിഞ്ച്, നൗ യൂ സീ മീ 2 എന്നിവ ഇവയില്‍ ചിലത് മാത്രം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.