Latest News

ഒരുപാട് പ്രതീക്ഷയോടെ ചെയ്ത സിനിമയാണ് ഒടിയന്‍; 95 ശതമാനം ജോലികളും പൂര്‍ത്തിയാക്കി ക്ലൈമാക്സ് എടുക്കാറായ സമയത്താണ് എന്നെ മാറ്റി ഷമ്മി തിലകനെ വച്ചത്;  ഒടിയനിലെ വേദന മാറിയത് മേജറില്‍ പ്രകാശ് രാജിന് ഡബ്ബ് ചെയ്തപ്പോള്‍;  തന്റെ മനസിനെ ഏറെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് മനോജ് കുമാറിന് പറയാനുള്ളത്

Malayalilife
 ഒരുപാട് പ്രതീക്ഷയോടെ ചെയ്ത സിനിമയാണ് ഒടിയന്‍; 95 ശതമാനം ജോലികളും പൂര്‍ത്തിയാക്കി ക്ലൈമാക്സ് എടുക്കാറായ സമയത്താണ് എന്നെ മാറ്റി ഷമ്മി തിലകനെ വച്ചത്;  ഒടിയനിലെ വേദന മാറിയത് മേജറില്‍ പ്രകാശ് രാജിന് ഡബ്ബ് ചെയ്തപ്പോള്‍;  തന്റെ മനസിനെ ഏറെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് മനോജ് കുമാറിന് പറയാനുള്ളത്

മിനിസ്‌ക്രീനിലെ സൂപ്പര്‍ സ്റ്റാറാണ് മനോജ് കുമാര്‍. നടി ബീനാ ആന്റണിയുടെ ഭര്‍ത്താവ് കൂടിയായ മനോജ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിംഗ് രംഗത്തും തന്റെതായ ഇടം കണ്ടെത്തിയിട്ടുള്ള താരമാണ് മനോജ് നായര്‍. മലയാള സിനിമക്ക് വേണ്ടിയും മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് വേണ്ടിയും മനോജ് ഡബ്ബ് ചെയ്തിട്ടുണ്ട്. സൂപ്പര്‍ഹിറ്റായ പുലിമുരുകനിലെ വില്ലന്‍ ഡാഡി ഗിരിജക്ക് ശബ്ദമായത് മനോജ് നായരാണ്. ഒട്ടേറെ ശ്രദ്ധേയമായി സിനിമകളുടെ ഭാഗമായിട്ടും മനോജിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല. ഡബ്ബിംഗ് മേഖലയില്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. 

ഡബ്ബിംഗ് ഞാന്‍ ഫസ്റ്റ് ചെയ്യുന്നത് ചിരഞ്ജീവിക്ക് വേണ്ടിയായിരുന്നുവെന്ന് മനോജ് പറയുന്നു. ചേകവന്‍ എന്ന പടത്തിന് വേണ്ടിയാണ് ഡബ്ബിംഗിന് വിളിച്ചത്. ഡബ്ബിംഗിനെ കുറിച്ച് ആദ്യം വല്യ അറിവില്ലായിരുന്നു. സീരിയലില്‍ ഡബ്ബ് ചെയ്തു എന്നല്ലാതെ വെറൊരാള്‍ക്കും ഡബ്ബ് ചെയ്ത് പരിചയമില്ല. നോക്കാന്ന് പറഞ്ഞു. തെലുങ്കായിരുന്നു. നല്ല പാടാണ്. എന്നാലും അത് ഓക്കെയായി, അവര്‍ക്ക് ഇഷ്ടപ്പെട്ടു. അതിന് ശേഷം കുറെനാള്‍ ഡബ്ബിങ് ചെയ്തില്ല.മലയാള സിനിമയില്‍ വില്ലന്‍മാര്‍ക്ക് ഡബ്ബിംഗിനാണ് എന്നെ ആദ്യം വിളിക്കുന്നത്. പുലിമുരുകന് മുമ്പ് ലാലേട്ടന്റെ ഭഗവാന്‍ എന്ന പടത്തിന് ഡബ്ബ് ചെയ്തിട്ടുണ്ട്. അതിലെ വില്ലന് ഡബ്ബ് ചെയ്തു. എന്നാല്‍, ഹിറ്റായത് പുലിമുരുകനില്‍ ചെയ്തപ്പോഴാണ്. ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായിരുന്നു. അതുകഴിഞ്ഞ് മധുരരാജ, അതിരന്‍ സിനിമയില്‍ പ്രകാശ് രാജ് , ഒടിയനിലും കുറച്ച് ചെയ്തിട്ടുണ്ട്. പ്രകാശ് രാജിനുതന്നെ. അതിനിടയില്‍ കുറച്ച് വേദന തോന്നിയ സംഭവങ്ങളൊക്കെയുണ്ട്. ഷമ്മി തിലകനും ഞാനും കൂടിയാണ് ഒടിയനില്‍ പ്രകാശ് രാജിന് വേണ്ടി ഡബ്ബ് ചെയ്തത്. അംഗീകാരം വന്നപ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് കിട്ടിയത്. അതില്‍ വിഷമം തോന്നിയിട്ടുണ്ടെന്നും മനോജ് പറയുന്നു.',

ഒരുപാട് പ്രതീക്ഷയോടെ ചെയ്ത സിനിമയാണ് ഒടിയനെന്നും എന്നാല്‍ അവസാന നിമിഷം ഒരു കാരണവുമില്ലാതെ തന്നെ ഡബ്ബിംഗില്‍ നിന്നും മാറ്റിയെന്നും മനോജ് കുമാര്‍ പറയുന്നു.'ഒരുപാട് പ്രതീക്ഷയോടെ ഞാന്‍ ചെയ്ത സിനിമയാണ് ഒടിയന്‍. 95 ശതമാനം ജോലികളും പൂര്‍ത്തിയാകുകയും ചെയ്തു. ക്ലൈമാക്സ് എടുക്കാറായ സമയത്താണ് എന്നെ മാറ്റി ഷമ്മി തിലകനെ വച്ചത്. അന്ന് മനസ് ഒരുപാട് വേദനിച്ചു.മേജര്‍' സിനിമ ചെയ്യുന്നത് വരെ ഒടിയന്‍ ഒരു വേദനയായി മനസില്‍ അവശേഷിച്ചു' മനോജ് കുമാര്‍ പറഞ്ഞു.

Manoj kumar says about odiyan dubbing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES