ബോളിവുഡ് നടീനടന്മാരുടെ ഇഷ്ട ഡിസൈനറാണ് മനീഷ് മല്‍ഹോത്ര. ഫാഷന്‍ രംഗത്ത് കുറഞ്ഞ നാള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഫാഷന്‍ ഡിസൈനറായും കോസ്റ്റിയും സ്റ്റൈലിസ്റ്റായും സംരംഭകനായുമെല്ലാം തിളങ്ങുന്ന മനീഷിന്റെ പിറന്നാള്‍ പാര്‍ട്ടിയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പിറന്നാള്‍ പാര്‍ട്ടിയിലെ പ്രധാന ശ്രദ്ധാ കേന്ദ്രം ബോളിവുഡ് സുന്ദരി രേഖയായിരുന്നു.
മനീഷ് മല്‍ഹോത്രയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ആശംസകള്‍ നേരാന്‍ എത്തിയതാണ് രേഖ. പതിവുപോലെതന്നെ അതിമനോഹരമായ സില്‍ക്ക് സാരിയിലാണ് താരം മനീഷ് മല്‍ഹോത്രയുടെ വീട്ടിലെത്തിയത്. പിറന്നാള്‍ എത്തിയവരില്‍ പ്രധാന ആകര്‍ഷണം രേഖ തന്നെയായിരുന്നു.
അവാര്‍ഡ് ചടങ്ങുകളില്‍ മാത്രം പങ്കെടുക്കുക എന്ന രേഖയുടെ പതിവ് രീതി. മാറ്റം വരുത്തിയാണ് താരം ചടങ്ങിനെത്തിയത്. ജാന്‍വി കപൂര്‍, കരണ്‍ ജോഹര്‍, രവീണ ടന്‍ഡന്‍ എന്നിവരും അദ്ദേഹത്തിന്റെ വീട്ടില്‍ ആശംസകളുമായി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുത്തതും വൈറലായതും. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളായ രേഖയെ കാണുവാനുള്ള ആകാംക്ഷ എപ്പോഴും ആരാധകര്‍ക്കുണ്ട്.
1970 കളുടെയും 1980കളുടെയും തുടക്കത്തിലാണ് രേഖ എന്ന നടിയുടെ പ്രശസ്തി കൂടുന്നത്. രേഖ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് മുസഫര്‍ അലിയുടെ സംവിധാനത്തില്‍ 1981 പുറത്തിറങ്ങിയ ഉംറാവു ജാന്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായിരുന്നു. അന്ന് ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമ ലോകത്തിലെ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത പ്രതിഭയായ ജെമിനി ഗണേഷന്റെ മകളാണ് രേഖ.