മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ ഹാസ്യനടനാണ് മാമുക്കോയ. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവട് വയ്ച്ചത്. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു മേക്ക് ഓവർ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടി മോളി കണ്ണമ്മാലി കിടിലന്‍ മേക്കോവര്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വിരലായതിന് പിന്നാലെയാണ് ഈ ചിത്രവും വൈറലായി മാറുന്നത്.
കാലിന്‍മേല്‍ കാല്‍ കയറ്റി കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ച് ഇരിക്കുന്ന മാമുക്കോയയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരാഗമാകുന്നത് . ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് റെയിന്‍ബോ മീഡിയയാണ്. വിധത്തിലുള്ള ചിത്രങ്ങളാണ് താരത്തിന്റെത്.
താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അത്രയേറെ സ്‌റ്റൈലിഷായിട്ടാണ്. സോഷ്യല്‍ മീഡിയയില്‍ ലോക്ക്ഡൗണ്‍ കാലത്ത് മാമുക്കോയയുടെ സിനിമകളിലെ ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോകള്‍ വൈറലായിരുന്നു.