Latest News

പിറന്നാളുകാരന് സ്‌നേഹ ചുംബനം നല്കി പ്രിയങ്ക ചോപ്ര; നിക്കിന്റെയും പ്രിയങ്കയുടെയും ചുംബനത്തില്‍ കണ്ണ് പൊത്തി മാള്‍ട്ടി; ചിത്രം വൈറല്‍

Malayalilife
പിറന്നാളുകാരന് സ്‌നേഹ ചുംബനം നല്കി പ്രിയങ്ക ചോപ്ര; നിക്കിന്റെയും പ്രിയങ്കയുടെയും ചുംബനത്തില്‍ കണ്ണ് പൊത്തി മാള്‍ട്ടി; ചിത്രം വൈറല്‍

പ്രണയാര്‍ദ്രമായി പരസ്പരം ചുംബിക്കുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയുംഭര്‍ത്താവ് നിക് ജോനാസിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. അതിനേക്കാള്‍ ഉപരി അച്ഛന്റേയും അമ്മയുടേയും പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ക്കു മുന്നില്‍ കണ്ണുപോത്തി ചിരിക്കുന്ന മകള്‍ മാള്‍ട്ടി മേരിയുടെ ചിത്രവും ഒപ്പം വൈറലാകുകയാണ്.

32 ാം ജന്മദിനം ആഘോഷിച്ച് അമേരിക്കന്‍ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ പങ്കാളിയുമായ നിക് ജൊനാസിന്റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ക്കൊപ്പമാണ് ഈ ചിത്രവും ഉള്ളത്,ലണ്ടനില്‍ നടന്ന ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീതപരിപാടിക്കിടെ എടുത്ത മനോഹര പിറന്നാള്‍ ചിത്രങ്ങള്‍ നിക് ജൊനാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 

പിറന്നാള്‍ സ്‌നേഹം അറിയിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇതിലും മികച്ചതായി 32 ാം വയസ്സ് തുടങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും നിക് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. 

മകളെയും എടുത്ത് സംഗീതപരിപാടി നടക്കുന്ന വേദിയിലേക്കു പോയ നിക്, അവള്‍ക്കു കയ്യില്‍ മൈക്കെടുത്തു കൊടുത്തു. നിക്കിന്റെ സഹോദരന്മാരും ഗായകരുമായ കെവിനും ജോയും മാള്‍ട്ടിയെ കൊഞ്ചിക്കുന്നതിന്റെ ചിത്രങ്ങളും ഗായകന്‍ പങ്കുവച്ചു. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണു നിക് ജൊനാസിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു രംഗത്തെത്തുന്നത്. മാള്‍ട്ടിയുടെ കുസൃതിച്ചിത്രങ്ങള്‍ കണ്ടതിന്റെ സന്തോഷവും ആരാധകര്‍ പ്രകടമാക്കി. 

വിവാഹശേഷം നിക്കിന്റെ എല്ലാ പിറന്നാളിനും തിരക്കുകള്‍ മാറ്റിവച്ച് പ്രിയങ്ക അടുത്തെത്താറുണ്ട്. അമേരിക്കയിലോ ലണ്ടനിലോ ആയിരിക്കും കൂടുതലായും ആഘോഷങ്ങള്‍ നടത്തുക. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ പാര്‍ട്ടികളാണ് മിക്കവാറും നടത്തുക. പ്രിയങ്കയുടെ പിറന്നാളിന് നിക് സര്‍പ്രൈസ് കൊടുക്കുന്നതും പതിവാണ്. ആഘോഷ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. മൂന്നു ദിവസം നീണ്ട, രാജകീയ പ്രൗഢി നിറയുന്ന ആഘോഷങ്ങളോടെയായിരുന്നു ഇന്ത്യന്‍ പാരമ്പര്യമനുസരിച്ചുള്ള വിവാഹം. പിന്നീട് നിക്കിന്റെ രാജ്യമായ അമേരിക്കയില്‍ വച്ചും ചടങ്ങുകള്‍ നടത്തി. നിക്കും പ്രിയങ്കയും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. 2022 ജനുവരി 22ന് താരദമ്പതികള്‍ക്കു പെണ്‍കുഞ്ഞ് പിറന്നു. വാടകഗര്‍ഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്. മാള്‍ട്ടിക്കും സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്.

Malti reaction to Priyanka Chopra Nick Jonas kiss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക