Latest News

ഓസ്‌കറിലേക്ക് മലയാളത്തിന്റെ 2018, ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രിയായി മത്സരത്തിന്; മലയാളം ബോക്സോഫീസില്‍ ചരിത്രം കുറിച്ച ജൂഡ് ആന്തണി ചിത്രം ഗുരുവിനും ജെല്ലിക്കെട്ടിനും ശേഷം ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുന്ന സിനിമ

Malayalilife
 ഓസ്‌കറിലേക്ക് മലയാളത്തിന്റെ 2018, ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രിയായി മത്സരത്തിന്; മലയാളം ബോക്സോഫീസില്‍ ചരിത്രം കുറിച്ച ജൂഡ് ആന്തണി ചിത്രം ഗുരുവിനും ജെല്ലിക്കെട്ടിനും ശേഷം ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുന്ന സിനിമ

മലയാളം സിനിമാ ബോക്സോഫീസില്‍ ഇക്കൊല്ല ചരിത്രവിജയം നേടിയ ചിത്രമായിരുന്നു 2018. മലയാളികളുടെ അതിജീവനത്തിന്റെ കഥപറഞ്ഞ സിനിമ. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ 2018 വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദയോഗിക ഓസ്‌കര്‍ എന്‍ട്രിയായി 2018 സിനിമ തെരഞ്ഞെടുക്കപ്പെട്ടു.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചത് ഗിരിഷ് കാസറവള്ളിയാണ്. മോഹന്‍ലാല്‍ ചിത്രമായ 'ഗുരു'വാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലക്കെട്ട്' ആണ് ഇതിനു മുമ്പ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.

2018ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍ എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മോഹന്‍ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം ചാമന്‍ ചാക്കോ. സംഗീതം നോബിന്‍ പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല.

ചീഫ് അസോസിയേറ്റ് ഡയക്ടര്‍ സൈലക്സ് അബ്രഹാം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങള്‍ സിനറ്റ് സേവ്യര്‍. വിഎഫ്എക്സ് മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്. ടൈറ്റില്‍ ഡിസൈന്‍ ആന്റണി സ്റ്റീഫന്‍. ഡിസൈന്‍സ് എസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Malayalam Film 2018 Is Indias Official Oscar Entry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES