Latest News

മമ്മൂട്ടിയോടൊപ്പം പ്രധാന വേഷത്തില്‍ വിനായകന്‍; ജിതിന്‍ ജോസ് ചിത്രം നാഗര്‍കോവിലില്‍

Malayalilife
 മമ്മൂട്ടിയോടൊപ്പം പ്രധാന വേഷത്തില്‍ വിനായകന്‍; ജിതിന്‍ ജോസ് ചിത്രം നാഗര്‍കോവിലില്‍

ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നത് നവാഗതനായ ജിതിന്‍ ഒരുക്കുന്ന ചിത്രത്തിലാണെന്നു വാര്‍ത്തകള്‍ വന്നിരുന്നു. കുറുപ്പ് എന്ന സൂപ്പര്‍ ഹിറ്റ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിന്‍ കെ ജോസിന്റെ ഈ ചിത്രം നിര്‍മ്മിക്കുന്നതും മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനി ആയിരിക്കും.

ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് നടന്‍ വിനായകന്‍ ആണ്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. പൃഥ്വിരാജ്, ജോജു ജോര്‍ജ് എന്നിവരെ പരിഗണിച്ച വേഷത്തിലേക്കാണ് ഇപ്പോള്‍ വിനായകന്‍ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഉടന്‍ തന്നെ നാഗര്‍കോവിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ഇതിന്റെ സെറ്റില്‍ രണ്ടാഴ്ചക്ക് ശേഷം മമ്മൂട്ടി ജോയിന്‍ ചെയ്യൂ എന്നും വാര്‍ത്തകളുണ്ട്.

ജോമോന്‍ ടി ജോണ്‍ ഈ ചിത്രത്തില്‍ നിന്ന് പിന്മാറി എന്നും, അതിന് പകരം കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകനും പ്രശസ്ത ഛായാഗ്രാഹകനുമായ റോബി വര്‍ഗീസ് രാജ് ഈ ജിതിന്‍ കെ ജോസ് ചിത്രത്തിന് കാമറ ചലിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്ത. ക്രൈം ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി പോലീസ് ഓഫീസറായാണ് എത്തുന്നതെന്നും, അതല്ല നെഗറ്റീവ് റോളിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

MAMMOOTTY WITH VINAYAKAN

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക