Latest News

ധ്രുവങ്ങള്‍ പതിനാറിന് ശേഷം മാഫിയ ചാപ്റ്റര്‍ വണ്‍ എന്ന ചിത്രവുമായി കാര്‍ത്തിക് നരേന്‍; അരുണ്‍ വിജയ് നായകനായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം

Malayalilife
ധ്രുവങ്ങള്‍ പതിനാറിന് ശേഷം മാഫിയ ചാപ്റ്റര്‍ വണ്‍ എന്ന ചിത്രവുമായി കാര്‍ത്തിക് നരേന്‍; അരുണ്‍ വിജയ് നായകനായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം

ധ്രുവങ്ങള്‍ 16 എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ പ്രശസ്തനായി മാറിയ യുവ സംവിധായകന്‍ ആണ് കാര്‍ത്തിക് നരെയ്ന്‍.25-കാരനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മാഫിയയുടെ പുതിയ ടീസറാണ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്‍ത്തിക് പുതിയ ചിത്രവുമായി എത്തുന്നത്. അരുണ്‍ വിജയ്യും പ്രസന്നയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മാഫിയ.

ചിത്രത്തില്‍ പ്രസന്ന വില്ലന്‍ വേഷത്തിലെത്തുന്നു. പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഈ ചിത്രം അധികം വൈകാതെ തന്നെ വേള്‍ഡ് വൈഡ് ആയി റിലീസിന് എത്തും. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് ഗോകുല്‍ ബിനോയും എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതു ശ്രീജിത്ത് സാരംഗും ആണ്. 

കുട്രം 23, ചെക്ക ചിവന്ത വാനം, തടം, സാഹോ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ സൗത്ത് ഇന്ത്യയില്‍ വലിയ ആരാധക വൃന്ദത്തെ നേടിയെടുത്ത നടന്‍ ആണ് അരുണ്‍ വിജയ്. അജിത് നായകനായി എത്തിയ യെന്നൈ അറിന്താല്‍ എന്ന ഗൗതം മേനോന്‍ ചിത്രത്തിലെ വില്ലന്‍ വേഷമാണ് അരുണ്‍ വിജയ് എന്ന നടന്റെ കരിയറിലെ ബ്രേക്ക് ആയി മാറിയത്.

കാര്‍ത്തിക്കിന്റെ മൂന്നാമത്തെ ചിത്രമാണ് മാഫിയ. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, ശ്രേയ സരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നരകസൂരന്‍ എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രം ഇതുവരെയും തിയറ്ററുകളില്‍ എത്തിയിട്ടില്ല..

Read more topics: # മാഫിയ,#
MAFIA Teaser 2 Arun Vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES