മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് എം. എ നിഷാദ്. നിരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം ലോക നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. നേഴ്‌സുമാരില്‍ നിന്നും കൊവിഡ് പോസിറ്റീവ് ആയ തനിക്ക് ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നിഷാദ് നേഴ്‌സുമാരെ ആദരിച്ചത്.
എം എ നിഷാദിന്റെ കുറിപ്പ്,
''ഭൂമിയിലെ മാലാഖമാര്‍''
May 12...World Nurses Day...
ആരാണ് മാലാഖ ?
വേദ പുസ്തകങ്ങളിലും,കഥകളിലും,
കാല്പനികതകളിലും നിറഞ്ഞ് നില്‍ക്കുന്ന
പേര്,അല്ലെങ്കില്‍ കഥാപാത്രം..
നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ,മാലാഖയേ ?
ഞാന്‍ കണ്ടിട്ടുണ്ട്...ഞാന്‍ മാത്രമല്ല,കോവിഡ്
എന്ന മഹാമാരി നാശം വിതക്കുന്ന ഈ കെട്ട
കാലത്തും,നിപ്പയുടെയും,ചിക്കന്‍ ഗുനിയയുടേയും,ഭൂതകാലത്തും,നിത്യേന
ആശുപത്രികളില്‍,രോഗ ശമനത്തിനായി
ആശ്രയിക്കുന്ന ഏതൊരു വ്യക്തിയും കണ്ടിട്ടുണ്ട്,മാലാഖയെ,അല്ലെങ്കില്‍ മാലാഖമാരെ...അവരാണ് നേഴ്സ്സ്. ഭൂമിയിലെ മാലാഖമാര്‍...
ആതുര സേവനത്തിനായി,സ്വജീവന്‍ പണയപ്പെടുത്തി,വിശ്രമമില്ലാതെ ജോലി
ചെയ്യുന്ന നമ്മുടെ സഹോദരികളായ നഴ്‌സുമാരാല്ലാതെ,പിന്നെ ആരെയാണ്
നമ്മള്‍ മാലാഖ എന്ന് വിളിക്കേണ്ടത്...
അവര്‍ക്കും,നമ്മളേ പോലെ കുടുംബമുണ്ട്..
അവരും ജീവിതത്തിന്റ്‌റെ വര്‍ണ്ണങ്ങളും
സന്തോഷങ്ങളും ആഗ്രഹിക്കുന്നവരാണ്...
ആശുപത്രി വരാന്തയില്‍,വാര്‍ഡുകളില്‍,
ഐ സി യൂവില്‍,സിസ്റ്റര്‍ എന്ന ഒറ്റ വിളിക്ക്
ഒരു വിളിപ്പാടകലെ നിന്നും ഓടിയെത്തുന്ന
നേഴ്‌സ്...
സമയത്ത് ഭക്ഷണം കഴിക്കാതെ,ഉറങ്ങാതെ
രാവും പകലും ,ഓരോ രോഗിയുടേയും അടുത്ത് അവര്‍ ഓടിയെത്തും...അവരെ
ശുശ്രൂഷിക്കാന്‍,അവര്‍ക്ക് സ്വാന്തനം നല്‍കാന്‍...അവര്‍ക്ക്,ജാതിയില്ല,മതമില്ല
പാവപ്പെട്ടവനെന്നോ,പണക്കാരനെന്നോ വ്യത്യാസമില്ല...അവര്‍ക്ക് വലുത് അവരുടെ മുമ്ബിലെത്തുന്ന രോഗിയുടെ ജീവന്‍ മാത്രം..
പലപ്പോഴും നേഴ്സ്സ് സഹോദരിമാരോട്,
നമ്മുടെ,
സമൂഹത്തിലെ ചിലരുടെ,സമീപനം വളരെ വേദനയുളവാക്കുന്നതാണ്...അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെങ്കിലും കുറഞ്ഞ പക്ഷം നിന്ദിക്കാതിരിക്കുക...
ഈ കോവിഢ് കാലത്ത് നാം ഓരോരുത്തരും
തികഞ്ഞ ജാഗ്രത പുലര്‍ത്തുക തന്നെ വേണം...ദിനം പ്രതി രോഗ ബാധിതരുടെ
എണ്ണം കൂടി വരുന്നു...ആ ക്കൂട്ടത്തില്‍
ആരോഗ്യപ്രവര്‍ത്തകര്‍ രോഗ ബാധിതരാകുന്നൂ എന്ന വാര്‍ത്ത,ഒട്ടും
ആശ്വാസകരമല്ല...അത് ഭയത്തോടെ
കാണേണ്ട വസ്തുതയാണ്...ആരോഗ്യ
പ്രവര്‍ത്തകരില്‍ രോഗം പടര്‍ന്നത് രോഗിയുമായുളള സമ്ബര്‍ക്കം കൊണ്ട് മാത്രമാണ്...
നമ്മുടെ ആരോഗ്യ രംഗം,ലോകത്തിന് തന്നെ
മാതൃകയാണ്..ഈ നേട്ടം നമ്മുടെ കൊച്ച്
സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞതില്‍,ചെറുതല്ലാത്ത പങ്ക് നമ്മുടെ
നഴ്‌സ് സഹോദരിമാര്‍ക്കുണ്ട്..
നമ്മുടെ കേരളത്തില്‍ നിന്നാണ്,ഏറ്റവും
കൂടുതല്‍ നഴ്‌സുമാര്‍,പുറം രാജ്യത്ത് പോയി
ജോലി ചെയ്യുന്നത്...സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍,മാറ്റി വെച്ച് കുടുംബത്തിനായി കഷ്ടപ്പെടുന്നവര്‍...
ഒരു മടിയും കൂടാതെ,അവര്‍ ജോലി ചെയ്യുന്നു..സദാ ജാഗരൂകരായി...
നമ്മള്‍ നമ്മുടെ സഹോദരങ്ങള്‍ക്ക്,
അവര്‍ അര്‍ഹിക്കുന്ന പരിഗണന
കൊടുക്കുന്നുണ്ടോ ? ഇല്ല എന്നാണുത്തരം..
ഞാനും നിങ്ങളും,അതിന് ഒരുപോലെ
ഉത്തരവാദികളാണ്...നമ്മുക്ക് ഉറക്കെ
ശബ്ദിക്കാം അവര്‍ക്ക് വേണ്ടി...
ഇതെഴുതുമ്ബോളും,കോവിഡിനോട് മല്ലിട്ട
ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍
കോളജിലെ ഐ സു വില്‍ കിടന്ന നാളുകള്‍
ഓര്‍ക്കുകയാണ്...
ഓരോ ബുദ്ധിമുട്ടുകളിലും,സിസ്റ്റര്‍ എന്ന്
ഞാന്‍ നീട്ടി വിളിക്കുമ്ബോള്‍ എന്റ്‌റെ
അടുത്ത് ഓടിയെത്തുന്ന നേഴ്‌സ് സഹോദരി
അതൊരു പ്രത്യാശയാണ്...ആശ്വാസമാണ്
പ്രതീക്ഷയാണ്...
അവരാണ് എന്റ്‌റെ മാലാഖ...
ഈ നേഴ്‌സ് ദിനത്തില്‍,ലോകമെമ്ബാടുമുളള
സഹോദരിമാര്‍ക്ക് എന്റ്‌റെ ഹൃദയാഭിവാദ്യങ്ങള്‍...!!!
NB
പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ (ഓണ്‍ ലൈന്‍) ആഘോഷിക്കപെടേണ്ടത്,സീരിയല്‍
ദമ്ബതികളുടെ,വിവാഹ മോചന അപസര്‍പ്പ കഥകളല്ല...അവതാരികയുടെ പ്രസവ വേദനയുമല്ല...ജനത്തിന് അതൊന്നും താല്പര്യമില്ല...ചുമ്മ പറഞ്ഞു എന്ന് മാത്രം