Latest News

സിനിമാ നടന്‍ ആയിരിക്കുമ്പോഴും സിനിമയേക്കാള്‍ പ്രധാനമായി അഭിനയത്തെ കാണുന്ന ആളാണ് മോഹന്‍ലാല്‍: എംടി വാസുദേവന്‍ നായര്‍

Malayalilife
സിനിമാ നടന്‍ ആയിരിക്കുമ്പോഴും  സിനിമയേക്കാള്‍ പ്രധാനമായി അഭിനയത്തെ കാണുന്ന ആളാണ് മോഹന്‍ലാല്‍: എംടി വാസുദേവന്‍ നായര്‍

ലയാള സിനിമയുടെ താരരാജവായ നടൻ മോഹൻലാലിന്റെ അറുപതാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. ആരാധകരും താരങ്ങളും ഉൾപ്പെടെ ഒരു വൻനിര തന്നെയായിരുന്നു താരത്തിന് ആശംസകൾ നേർന്ന് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നടൻ മോഹൻലാലിനെ കുറിച്ച് തുറന്ന് പറയുകയാണ് എംടി വാസുദേവന്‍ നായര്‍.

'തന്റെ അഭിനയം കൊണ്ട് എഴുത്തുകാരനും സംവിധായകനും മനസ്സില്‍ കാണുന്നതിലും ഉയര്‍ന്ന തലങ്ങളിലേക്ക് കഥാപാത്രത്തെ കൊണ്ട് പോകാന്‍ കഴിയുമ്ബോഴാണ് ഒരു നടന്‍ വലിയ നടനാകുന്നത്, അങ്ങനെയൊരു നടനാണ് മോഹന്‍ലാല്‍. ജന്മനാ ഉള്ള പ്രതിഭയ്ക്കൊപ്പം അര്‍പ്പണവും അധ്വാനവും വേണ്ടി വരും കലാകാരന് ഉയരങ്ങളില്‍ എത്താനും ജനഹൃദയങ്ങളില്‍ ചിര പ്രതിഷ്ഠ നേടാനും. ഇതെല്ലാം ഈ നടനില്‍ ഒത്തുചേരുന്നു. സിനിമാ നടന്‍ ആയിരിക്കുമ്ബോഴും സിനിമയേക്കാള്‍ പ്രധാനമായി അഭിനയത്തെ കാണുന്ന ആളാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് നാടകത്തിലേക്കും ഇടയ്ക്ക് വരാന്‍ കഴിയുന്നത്. കര്‍ണഭാരം കണ്ടത് ഞാന്‍ ഓര്‍ക്കുന്നു.

 സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാസമഹകവി സംസ്കൃതത്തില്‍ രചിച്ച ആ നാടകം ഇക്കാലത്ത് സംസ്കൃതത്തില്‍ തന്നെ അവതരിപ്പിക്കുന്ന സാഹസം കര്‍ണന്‍ എന്ന കഥാപാത്രത്തെ ലാല്‍ അവിസ്മരണീയ അനുഭവമാക്കി, അഭിനയത്തിന്റെ ഏതു മാനദണ്ഡം വച്ച്‌ അളന്നാലും ലോക നിലവാരത്തില്‍ ഈ നടനുണ്ട്‌. അഭിനയം ഒരു തപസ്യയായി കാണുന്നയാള്‍ അത് കൊണ്ട് തന്നെയാണ് മലയാളിക്ക് അയാള്‍ സ്വകാര്യ അഹങ്കാരമാകുന്നതും'.

M T Vasudhevan nair talk about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES