ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയ നടിമാരില്‍ ഒരാളായ തമന്ന കുറച്ച് ദിവസം മുന്നേയാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ബോളിവുഡ് നടന്‍ വിജയ് വര്‍മയുമായി താന്‍ പ്രണയത്തിലാണ് എന്നായിരുന്നു നടി അറിയിച്ചത്.
പുതിയ ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2ല്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇതോടെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു താരത്തിന്റെ ആരാധകര്‍.
ഇപ്പോഴിത ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. അമൃത സുഭാഷ്, അംഗദ് ബേദി, കജോള്‍, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തമന്ന ഭാട്ടിയ, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
അടുത്തിടെ പ്രണയം തുറന്നു പറഞ്ഞ താര ജോഡികളായ വിജയ് വര്‍മയും തമന്നയുമാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്പര്യങ്ങളേയും ചോയ്സുകളേയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.
ആന്തോളജി ചിത്രത്തില്‍ അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നിവരാണ് നാല് കഥകള്‍ സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ളിക്സിലാവും ചിത്രം റിലീസ് ചെയ്യുക.
കരണ്‍ ജോഹര്‍, സോയ അക്തര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് 2018ലെ ആന്തോളജി സീരീസ് സംവിധാനം ചെയ്തത്. രാധിക ആപ്തേ, കിയാര അദ്വാനി, ഭൂമി പട്നേകര്‍, മനീഷ കൊയ്രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ എന്നിവരായിരുന്നു സീരീസിലെ അഭിനേതാക്കള്‍.