Latest News

ഓരേയൊരു സാമ്രാജ്യം... ഒരേയൊരു രാജാവ്! 21 ദിവസം കൊണ്ട് 150 കോടി ക്ലബില്‍ കയറി ലൂസിഫര്‍; പൃഥ്വിയുടെ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്ത് ആരാധകരും 

Malayalilife
ഓരേയൊരു സാമ്രാജ്യം... ഒരേയൊരു രാജാവ്! 21 ദിവസം കൊണ്ട് 150 കോടി ക്ലബില്‍ കയറി ലൂസിഫര്‍; പൃഥ്വിയുടെ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്ത് ആരാധകരും 

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് മാസ് പൊളിറ്റിക്കല്‍ ത്രില്ലര്‍ മുവിയാണ് ലൂസിഫര്‍. ചിത്രം ആദ്യ എട്ടുദിവസം കൊണ്ടുതന്നെ നൂറ് കോടി പിന്നിട്ടത് ആരാധകര്‍ക്ക് ഏറെ ആവേശം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ പുതിയ കളക്ഷന്‍ റെക്കോഡ് പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പൃഥ്വി. ചിത്രം പ്രദര്‍ശനത്തിനെത്തി 21 ദിവസം പിന്നിട്ടപ്പോള്‍ നേടിയെടുത്തത് 150 കോടിയാണ്. 

ഒരേയൊരു സാമ്രാജ്യം ഒരേയൊരു രാജാവ് എന്ന മുഖവുയൊടെയാണ് പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് വിവാരം പൃഥ്വി പങ്കുവച്ചിരിക്കുന്നത്. കോടി ക്ലബില്‍ കയറുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രം എന്ന വിശേഷണവും ലൂസിഫര്‍ ചുരുങ്ങിയ ദിവസം കൊണ്ട് നേട്ടമാക്കിക്കഴിഞ്ഞു. പൊളിറ്റിക്കല്‍ ത്രില്ലറായി എത്തുന്ന സിനിമയുടെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. 

മോഹന്‍ലാലിന്റെ സ്്റ്റീഫന്‍ നെടുമ്പള്ളി  എന്ന കഥാപാത്രത്തിന് പുറമേ മഞ്ജുവാര്യരും പ്രിയദര്‍ശിനി എന്ന കഥാപാത്രമായി എത്തുന്നുണ്ട്. ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി എന്നിവരുടെ റോളുകളും സിനിമയില്‍ ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ അബ്രാം ഖുറേഷി എന്ന പേരില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം പൃഥ്വി പങ്കുവച്ചത്.

Lucifer movie cross 150 crore club

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES