Latest News

റിലീസ് ചെയ്ത് എട്ടു ദിവസം പിന്നിട്ടപ്പോള്‍ നൂറ് കോടി ക്ലബില്‍ കയറി ലൂസിഫര്‍; ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ആശിര്‍വാദ് സിനിമാസ്; ആഘോഷമാക്കി ആരോധകരും 

Malayalilife
റിലീസ് ചെയ്ത് എട്ടു ദിവസം പിന്നിട്ടപ്പോള്‍ നൂറ് കോടി ക്ലബില്‍ കയറി ലൂസിഫര്‍; ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ആശിര്‍വാദ് സിനിമാസ്; ആഘോഷമാക്കി ആരോധകരും 

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ വിജയപെരുമഴ തീര്‍ത്ത് മുന്നേറുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ റിലീസ് പിന്നീട്ട് ദിവസങ്ങള്‍ കഴിയുമ്പോഴും തീയറ്ററുകളിലേക്ക് പ്രേക്ഷകര്‍ ഒഴുകിയെത്തുകയാണ്. ഇപ്പോഴും തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകള്‍ തുടരുകയാണ്. ചിത്രം ആഗോള ബോക്സ് ്ഓഫീസില്‍ 100 കോടി കളക്ഷന്‍ പിന്നിട്ടെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ആശിര്‍വാദ് സിനിമാസാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. എട്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 100 കോടി നേടുന്ന ചിത്രമായി ലൂസിഫര്‍ മാറിയെന്നും ഈ വിജയത്തില്‍ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചു.

ആശിര്‍വാദ് സിനിമാസിന്റെ കുറിപ്പ്;

പ്രിയപ്പെട്ടവരേ, 

വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ''ലൂസിഫര്‍'' എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ 
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് 'ലൂസിഫര്‍' നടത്തിക്കൊണ്ടിരിക്കുന്നത്. 
നിങ്ങളെയേവരെയും 
ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ''ലൂസിഫ''റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം. 

എന്ന്, 

നിങ്ങളുടെ സ്വന്തം 

ടീം L 

Lucifer movie cross 100 crore club

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES