കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സെന്‍സറിങ് നടപടി പൂര്ത്തിയായപ്പോള്് 'യു/എ' സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂറാണ് ദൈര്‍ഘ്യം.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഈ മാസം 28ന് ചിത്രം തീയേറ്ററുകളിലെത്തും. ലോകമെമ്പാടും 1500ല്‍ ഏറെ തീയേറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തേ പറഞ്ഞിരുന്നു.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, നായകനാവുന്നത് മോഹന്‍ലാല്‍, തിരക്കഥയൊരുക്കുന്നത് മുരളി ഗോപി.. ഇത്തരത്തില്‍ പല ഘടകങ്ങളാല്‍ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തിയ ചിത്രമാണ് ലൂസിഫര്‍. 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ഇപ്പോഴും കാര്യമായ വിവരങ്ങളൊന്നും സംവിധായകനോ തിരക്കഥാകൃത്തോ പുറത്തുവിട്ടിട്ടില്ല.