Latest News

'ലൂസിഫറില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന്' ; മോഹന്‍ലാലുമൊത്തുള്ള തന്റെ ഇഷ്ടചിത്രം പങ്കുവച്ച് പൃഥ്വി; ഏറ്റെടുത്ത് ആരാധകരും 

Malayalilife
'ലൂസിഫറില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന്'  ; മോഹന്‍ലാലുമൊത്തുള്ള തന്റെ ഇഷ്ടചിത്രം പങ്കുവച്ച് പൃഥ്വി; ഏറ്റെടുത്ത് ആരാധകരും 

ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധര്‍.മലയാളത്തിന്റെ യുവ സൂപ്പര്‍താരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ സസ്‌പെന്‍സ് ഇരട്ടിപ്പിക്കാന്‍ കാരണം. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീക്കാരനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ വില്ലന്‍ വേഷത്തില്‍ ടൊവിനോ തോമസ് എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പതിവാണ്. അത്തരത്തില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമായി മാറുന്നത്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം, ലൂസിഫറില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന്' എന്ന തലക്കെട്ടോടെയാണ് പൃഥ്വരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലൂസിഫറിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.   മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.അതേസമയം, ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ ഇന്ന് നടക്കും.


പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഈ മാസം 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

Lucifer location pic prithviraj sukumaran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES