20 കിലോ ഭാരവുമായി കൊടും തണുപ്പിലൂടെ നടത്തം; ലൂസിഫര്‍ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകരെ സഹായിക്കുന്ന ലാലേട്ടന്റെ വീഡിയോ പങ്കുവച്ച് പൃഥ്വി; ഏറ്റെടുത്ത് ആരാധകരും 

Malayalilife
topbanner
20 കിലോ ഭാരവുമായി കൊടും തണുപ്പിലൂടെ നടത്തം; ലൂസിഫര്‍ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകരെ സഹായിക്കുന്ന ലാലേട്ടന്റെ വീഡിയോ പങ്കുവച്ച് പൃഥ്വി; ഏറ്റെടുത്ത് ആരാധകരും 

ഷൂട്ടിംഗിന്റെ ഇടവേളകളില്‍ വിശ്രമിക്കാതെ തന്റെ സഹപ്രവര്‍ത്തകരെ സഹായിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. കൊടും തണുപ്പിനെയും വകവെയ്ക്കാതെ കയ്യില്‍ ഭാരമുള്ള മണല്‍ചാക്കുകളും തൂക്കി സെറ്റില്‍ സഹായിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് പൃഥ്വിരാജാണ്. 'ലൂസിഫറി'ന്റെ റഷ്യന്‍ ലൊക്കേഷനില്‍ നിന്നുള്ള രംഗങ്ങളാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

''മൈനസ് 16 ഡിഗ്രി സെല്‍ഷ്യസാണ് റഷ്യയിലെ താപനില. അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന ഓരോ മണല്‍ച്ചാക്കുകളുടെയും ഭാരം 20 കിലോയ്ക്കും മുകളിലാണ്. അദ്ദേഹത്തിന് വിശ്രമിക്കാന്‍ സെറ്റില്‍ ചൂടുള്ള ടെന്റുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പ്രാധാന്യം നല്‍കിയത് ഞങ്ങള്‍ക്കൊപ്പം നില്‍ക്കാനും ചിത്രീകരണത്തിനു വേണ്ട ഒരുക്കങ്ങളില്‍ സഹായിക്കാനുമാണ്,'' പൃഥ്വിരാജ് കുറിക്കുന്നു.

 

Lucifer location mohanlal video viral

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES