തുളസിക്കതിര്‍ പാടി മലയാളികളുടെ സ്വന്തമായ കൃഷ്ണവേണി മോള്‍; അപൂര്‍വരോഗം ബാധിച്ച കൊച്ചു മിടുക്കിയുടെ കഥ ഇങ്ങനെ

Malayalilife
topbanner
തുളസിക്കതിര്‍ പാടി മലയാളികളുടെ സ്വന്തമായ കൃഷ്ണവേണി മോള്‍; അപൂര്‍വരോഗം ബാധിച്ച കൊച്ചു മിടുക്കിയുടെ കഥ ഇങ്ങനെ

സോഷ്യൽ മീഡിയയിലൂടെ പാട്ടുപാടിയും കഥപറഞ്ഞുമെല്ലാം തന്നെ ഏവർക്കും സുപരിചിതമാണ് കൃഷ്ണവേണി മോൾ. തുളസി കതിർ നുള്ളിയെടുത്തു തുടങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ ഈ കൊച്ചു മിടുക്കി ആലപിച്ചത് ഏവരെയും അത്ഭുത പെടുത്തിയ ഒന്നായിരുന്നു. എന്നാൽ ഈ 5 വയസ്സ് കാരിയുടെ  ജീവിതം  ഏവരും  സമൂഹ മാധ്യമംഗങ്ങളിലൂടെ കാണുന്നതിലും അപ്പുറമാണ്. കൊടകര പാറേക്കാട്ടുകര കണ്ടേടത്ത് വീട്ടിൽ ജയൻ‐സനിത ദമ്പതികളുടെ ഏക മകളാണ് കൃഷ്‌ണവേണി.  തൃശൂർ കൊടകര ആലത്തൂർ എഎൽപി സ്‌കൂൾ വിദ്യാർഥിയായായ കൃഷ്ണവേണിക്ക് കഷ്‌ടി മുക്കാൽ മീറ്റർ (73.5 സെന്റീമീറ്റർ)മാത്രമാണ്  ഉയരം. ലോകത്തുതന്നെ 150ൽ താഴെ പേർക്ക് വന്ന ലാറോൺ ഡ്വാർഫിസം എന്ന അപൂർവരോഗമാണ്  ഈ മകൾക്ക്.

എന്നാൽ ഈ പരിമിതികളിൽ നിന്നുമെല്ലാം കൊണ്ട് തന്നെ  നന്നായി സംസാരിക്കും, വീട് വൃത്തിയാക്കും, വേണമെങ്കിൽ പ്രസംഗിക്കും, പാട്ടുപാടും, വേണ്ടിവന്നാൽ മറ്റുള്ളവരെ ഉപദേശിക്കും, എന്തുപറഞ്ഞുകൊടുത്താലും പെട്ടെന്ന് ഉൾക്കൊള്ളുകയും ചെയ്യുന്ന ഏവരെയും അമ്പരപ്പിക്കുന്ന പ്രകൃതക്കാരി. ഈ ചെറു പ്രായത്തിൽ തന്നെ  വിവിധ മത്സരങ്ങളിൽ  പങ്കെടുത്തുകൊണ്ട്  സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്.  വിവിധ രൂപങ്ങൾ  മരത്തിൽ സൃഷ്ടിക്കുന്ന കൊത്തുപണിക്കാരനാണ് കൃഷ്ണവേണി എന്ന വേണി മോളുടെ അച്ഛൻ  ജയൻ. 'അമ്മ  സനിത ഇരിഞ്ഞാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൽ നേഴ്‌സാണ്.


നമുക്കിടയിൽ  തന്നെ ജനിതകവൈകല്യംമൂലം ഉയരവും വലിപ്പവും കുറവായ മനുഷ്യർ അസാധാരണമല്ല. ഈ വൈകല്യത്തിന് പ്രധാന  കാരണം ശരീരത്തിന്റെ ഗ്രോത്ത് ഹോർമോൺ ഉൽപ്പാദനം വളരെ കുറവായതാണ്.  ഇത്തരക്കാർക്ക് ദേഹത്തെ മസിലുകൾക്ക് ശക്തിക്കുറവും ശരീരത്തിൽ ഗ്ലുക്കോസിന്റെ അളവ് കുറവുമായിരിക്കും.  ഇവരെ നിശ്ശേഷം പ്രമേഹം,  ക്യാൻസർ എന്നീ രോഗങ്ങൾ ബാധിക്കില്ല.

അതേസമയം  ഗ്രോത്ത് ഹോർമോണിന്റെ കുറവുകൊണ്ട് സാധാരണ ഉയരക്കുറവുള്ളവരും  ലാറോൺ ഡ്വാർഫിസം ബാധിച്ച് ഉയരക്കുറവുള്ളവരും തമ്മിൽ ചെറിയ ചില വ്യത്യാസങ്ങളും ഉണ്ട്.   എന്നാൽ കൃഷണവേണി മോളെ ചിത്രങ്ങളിലൂടെയും മറ്റും കാണുമ്പോൾ  ഒരു കൊച്ചുകുട്ടിയെ കാണുന്നതായേ നമുക്ക് അനുഭവപ്പെടുകയുള്ളു. കൂടുതൽ അടുത്ത് കഴിഞ്ഞാലേ വിവരം മനസ്സിലാകുകയുള്ളു.

കൃഷ്‌ണവേണിയുടെ ഈ  അസുഖത്തിനുള്ള  ഏക മാർഗമെന്ന് പറയുന്നത്  ശരീരത്തിലേക്ക് നേരിട്ട് ഇൻസുലിൻ ഗ്രോത്ത് ഫാക്ടർ കുത്തിവയ്‌ക്കുകയാണ്   ഡോക്‌ടർമാർ പറയുന്നു.  അമേരിക്കയിൽനിന്നോ ബ്രിട്ടനിൽനിന്നോ ചികിത്സക്കായി ഈ മരുന്ന്  എത്തിക്കുകയും വേണം. അതിന്‌  വേണ്ടി തന്നെ മാസം  അരലക്ഷം രൂപവേണം. വേണി മോൾക്ക് 14 വയസ്സുവരെ ചികിത്സ തുടരുകയും വേണം. എന്നാൽ ഇന്ന്  ഈ തുക താങ്ങാൻ ജയൻ‐സനിത ദമ്പതികൾക്ക് സാധിക്കുകയുമില്ല. അതുകൊണ്ടുതന്നെ ചികിത്സ എന്ന മാർഗ്ഗം  ഇവർക്ക് വിദൂരസ്വപ്‌നവുമാണ്. 

 

Little girl krishnaveni life story

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES