മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരമായിരുന്നു രാജസ്ഥാനില്‍. ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി അവസാന ഘട്ട ചിത്രീകരണം മേയില്‍ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിലാണ് നടക്കുന്നത്. ഒരു പാട് പ്രതിസന്ധികള്‍ തരണം ചെയ്ത്, ബുദ്ധിമുട്ടുകള്‍ ഉണ്ടായ ഘട്ടത്തിലും ഒത്തൊരുമയോടെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടം വരെ സഹകരിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു. രാജസ്ഥാന്‍ ലൊക്കേഷനില്‍ നിന്നും ലിജോ പാക്കപ്പ് പറയുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
'നമ്മുടെ മലൈക്കോട്ടൈ വാലിബന്‍ ഒരുപാടു വലിയ തരത്തിലുള്ള നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്‌തെടുക്കാന്‍ ബുദ്ധിമുട്ടുള്ള സീക്വന്‍സുകളുള്ള ചിത്രമാണ്. രാജസ്ഥാന്‍ പോലെ ഒരു സ്ഥലത്തു വന്നു നമുക്കതു ഷൂട്ട് ചെയ്‌തെടുക്കണമായിരുന്നു. അത് വിജയകരമായി പൂര്‍ത്തിയാക്കി എന്നുള്ളത് ഞാന്‍ ഇവിടെ പറഞ്ഞു കൊള്ളട്ടെ. നമുക്ക് പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതിരിന്നിട്ടില്ല. അതൊക്കെ തരണം ചെയ്തു നമ്മള്‍ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്നുള്ളതിലാണ് നമ്മളെല്ലാപേരും സന്തോഷിക്കുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഈ സിനിമയുടെ ഭാഗമായ എല്ലാപേര്‍ക്കും നന്ദി' ലിജോ പറഞ്ഞു. ഒപ്പം രാജസ്ഥാനില്‍ ഇത്രയും നാള്‍ ചിലവിട്ട കാരണം ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ തന്റെ ഹിന്ദി ഭാഷ കൂടുതല്‍ മെച്ചപ്പെടാന്‍ ഈ ചിത്രീകരണം കൊണ്ട് സാധിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
വിദേശതാരങ്ങള്‍ അടക്കം വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനൊപ്പം
കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ് ,അനൂപിന്റെ മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പി എസ്സ് റഫീക്കിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ഛായാഗ്രഹണം മധു നീലകണ്ഠന്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
Captain of the ship.????
— Pratheesh Sekhar (@propratheesh) April 5, 2023
Lijo Jose Pellissery about #MalaikottaiVaaliban
Schedule Packup.#LijoJosePellissery #Mohanlal #LJP #malaikkottaivaaliban #Lalettan pic.twitter.com/fTmaYXxOaV