Latest News

ആ വാര്‍ത്ത കേട്ടപ്പോള്‍ അനുഭവപ്പെട്ടത് മുഖത്ത് അടി കിട്ടിയ അവസ്ഥ;  ബച്ചന്‍ കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ നിരാശയും ആശങ്കയും പ്രകടിപ്പിച്ച് സംഗീത ഇതിഹാസം ലത മങ്കേഷ്‌കര്‍ 

Malayalilife
 ആ വാര്‍ത്ത കേട്ടപ്പോള്‍ അനുഭവപ്പെട്ടത് മുഖത്ത് അടി കിട്ടിയ അവസ്ഥ;  ബച്ചന്‍ കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ നിരാശയും ആശങ്കയും പ്രകടിപ്പിച്ച് സംഗീത ഇതിഹാസം ലത മങ്കേഷ്‌കര്‍ 

കോവിഡ് 19 എന്ന മഹാമാരി ഇന്ത്യയില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ പകര്‍ന്ന് പിടിക്കുകയാണ്. ബോളിവുഡിലെ അതികായന്‍മാരായ ബച്ചന്‍ കുടുംബത്തിന് കോവിഡ് പിടിപ്പെട്ട വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.. അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും പിന്നാലെ അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 4 പേരെയും മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.

ഇപ്പോള്‍ ബച്ചന്‍ കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ നിരാശയും ആശങ്കയും പ്രകടിപ്പിച്ച് സംഗീത ഇതിഹാസം ലത മങ്കേഷ്‌കര്‍ രംഗത്തെത്തിയിരിക്കയാണ്.. എല്ലാവരും ഉടന്‍ രോഗമുക്തരാകുമെന്നുള്ള പ്രതീക്ഷിക്കുന്നുവെന്നും ബച്ചന്‍ കുടുംബത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഗായിക പറഞ്ഞു. ബച്ചന്‍ കുടുംബത്തിന് വൈറസ് ബാധിച്ചുവെന്ന കാര്യം വിശ്വസിക്കാന്‍ വളരെ പ്രയാസമായിരുന്നുവെന്നും ആ വാര്‍ത്ത കേട്ടപ്പോള്‍ മുഖത്ത് അടി കിട്ടിയ അവസ്ഥയാണ് അനുഭവപ്പെട്ടത് എന്നും ഗായിക പറഞ്ഞു.

ബച്ചന്‍ സാബിനും കുടുംബത്തിനും കോവിഡ് ബാധിച്ചു എന്നു കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ആ വാര്‍ത്ത എനിക്കു വിശ്വസിക്കാനായില്ല. വൈറസ് ആരെയും ഒഴിവാക്കില്ല. കുറച്ചു കാലത്തേയ്ക്ക് അത് ഇവിടെ തന്നെയുണ്ടാകുമെന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ബച്ചന്‍ കുടുംബം ഈ രോഗബാധയില്‍ നിന്നും എത്രയും വേഗം കരകയറാനായി എല്ലാവരും പ്രാര്‍ഥിക്കണം. ആരാധ്യ ബച്ചന്റെ കാര്യത്തിലാണ് എനിക്ക് കൂടുതല്‍ ആശങ്കയും ഭയവും തോന്നുന്നത്. അവള്‍ വളരെ കൊച്ചു കുട്ടിയല്ലേ. ഈ ഇളം പ്രായത്തില്‍ തന്നെ ഇത്തരം രോഗാവസ്ഥയില്‍ അവള്‍ കഷ്ടപ്പെടാന്‍ പാടില്ല. ബച്ചന്‍ കുടുംബത്തിനു വേണ്ടി ഞാന്‍ പ്രത്യേകം പ്രാര്‍ഥിക്കുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, ആരാധ്യ ബച്ചന്‍ എന്നിവരെല്ലാം വേഗം സുഖം പ്രാപിക്കട്ടെ' എന്നും ലത മങ്കേഷ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 11നാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിച്ചതിനു തൊട്ടടുത്ത ദിവസം ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ ജയ ബച്ചന്‍ നെഗറ്റീവായിരുന്നു. ഇപ്പോള്‍ അമിതാഭ് ബച്ചന്റെ വീട്ടിലെ 30 ജീവനക്കാര്‍ ക്വാറന്റീനിലാണ്. ബച്ചന്‍ കുടുംബത്തിലെ 3 തലമുറയിലെ അംഗങ്ങളും രോഗബാധിതരായത് ആരാധകരില്‍ ഞെട്ടലുണ്ടാക്കി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നു പ്രിയതാരങ്ങള്‍ക്കായുള്ള പൂജകളുടെയും പ്രാര്‍ഥനകളുടെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Lata mangeshkar expresses concern for bachchan family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES