Latest News

കേരളത്തിലെ കപടമതേതരവാദികള്‍ ഞെട്ടിത്തരിക്കാന്‍ പോകുന്ന ഒരു വാര്‍ത്ത ഉടനെത്തും;  മാസ് എന്‍ട്രിയുമായി എബ്രഹാം ഖുറേഷി; ഹോളിവുഡ് സിനിമകളെ തോല്പ്പിക്കുന്ന വിഷ്വല്‍ ട്രീറ്റുമായി എമ്പുരാന്‍ ട്രെയിലര്‍

Malayalilife
കേരളത്തിലെ കപടമതേതരവാദികള്‍ ഞെട്ടിത്തരിക്കാന്‍ പോകുന്ന ഒരു വാര്‍ത്ത ഉടനെത്തും;  മാസ് എന്‍ട്രിയുമായി എബ്രഹാം ഖുറേഷി; ഹോളിവുഡ് സിനിമകളെ തോല്പ്പിക്കുന്ന വിഷ്വല്‍ ട്രീറ്റുമായി എമ്പുരാന്‍ ട്രെയിലര്‍

മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാന്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആരാധകര്‍ക്ക് സര്‍പ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്ലര്‍ യൂട്യൂബില്‍ റിലീസ് ആയത്. നിമിഷം നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും ഫാന്‍ പേജുകളിലും ട്രെയ്ലര്‍ ട്രെന്‍ഡിങ് ആയി. 

റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസാണ് മലയാളം ട്രെയ്ലര്‍ നേടിയത്. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്ലര്‍ പുറത്തുവിട്ടു. എല്ലാ ഭാഷയിലും മികച്ച അഭിപ്രായമാണ് ട്രെയ്ലര്‍ സ്വന്തമാക്കുന്നത്.

ഇന്ന് ഉച്ചയോടെ എമ്പുരാന്റെ ട്രെയ്ലര്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി അര്‍ധരാത്രിയോടെ തന്നെ ട്രെയ്ലര്‍ പുറത്തുവിടുകയായിരുന്നു.

എവിടെയൊക്കെയോ നിഗൂഢതകള്‍ ബാക്കി വെച്ചാണ് ട്രെയ്ലറിന്റെ വരവ്. ഈ കണ്ടതൊന്നും അല്ല എമ്പുരാനിലെ കഥാപാത്രങ്ങള്‍ ഇനിയും കാമിയോകള്‍ ഉണ്ടെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. പുറം തിരിഞ്ഞു നില്‍ക്കുന്ന ഡ്രാഗണ്‍ ചിഹ്നമുള്ള ഷര്‍ട്ട് ധരിച്ച വ്യക്തി ആരെന്ന ചോദ്യവും ബാക്കി. എന്തായാലും എമ്പുരാന്‍ ഇതുവരെ മലയാളം കണ്ട വലിയ സിനിമ തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. പൃഥ്വി സിനിമയില്‍ ഒളിപ്പിച്ചിരിക്കുന്ന ബ്രില്ലിയന്‍സ് കാണാനുള്ള ആകാംക്ഷ കൂട്ടിയിരിക്കുകയാണ് ട്രെയ്ലര്‍.

ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിട്ടുള്ളത്. മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഓവര്‍സീസില്‍ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്.

വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്.

Read more topics: # എമ്പുരാന്‍
L2E Empuraan Trailer Malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES