Latest News

പ്രഭാസ്-കൃതി സനോന്‍ വിവാഹം ; വാര്‍ത്ത അടിസ്ഥാന രഹിതം എന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങള്‍

Malayalilife
പ്രഭാസ്-കൃതി സനോന്‍ വിവാഹം ; വാര്‍ത്ത അടിസ്ഥാന രഹിതം എന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങള്‍

പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് - കൃതി സനോന്‍ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 'പ്രചരിക്കുന്ന കഥകളില്‍ ഒരു സത്യവുമില്ല, ഇത് ആരുടെയോ ഭാവന മാത്രമാണ്. പ്രഭാസും കൃതിയും സഹപ്രവര്‍ത്തകരാണ്, ഇരുവര്‍ക്കുമിടയില്‍ മറ്റൊരു ബന്ധവുമില്ല.' എന്നാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയ വാര്‍ത്തയോട് പ്രഭാസിന്റെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്.

പ്രഭാസും കൃതി സനോനും പ്രണയത്തിലാണെന്നും ഇരുവരും പരസ്പരം ഡേറ്റിംഗിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്ത ആഴ്ച മാല്‍ഡിവ്‌സില്‍ വെച്ച് ഔദ്യോഗികമായി നടക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി പ്രഭാസിന്റെ അടുത്ത വൃത്തങ്ങള്‍ എത്തിയത്.

ഓം റൗട്ടിന്റെ 'ആദിപുരുഷ്' എന്ന സിനിമയ്ക്ക് ശേഷമുള്ള ഇരുവരുടെയും സൗഹൃദം പലപ്പോഴായി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ്, വത്സല്‍ ഷേത്ത് എന്നിവരും ചിത്രത്തിലുണ്ട്. 2023 ജൂണ്‍ 16 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Kriti Sanon opens up on negative response to Prabhas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES