വാത്സല്യം കണ്ടില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്തുകാര്യം; ഇന്‍ ഇന്ത്യ എവരി ഹോം വണ്‍ വാത്സ്യല്യം മമ്മൂട്ടി ഷുവര്‍;  ടോവിനോ ചിത്രം കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സിന്റെ ടീസര്‍ കാണാം

Malayalilife
വാത്സല്യം കണ്ടില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്തുകാര്യം; ഇന്‍ ഇന്ത്യ എവരി ഹോം വണ്‍ വാത്സ്യല്യം മമ്മൂട്ടി ഷുവര്‍;  ടോവിനോ ചിത്രം കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സിന്റെ ടീസര്‍ കാണാം

ടന്‍ ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്തിറക്കിയത്. ടൊവിനോ നിര്‍മ്മാണ രംഗത്തേക്ക് കൂടി കടക്കുന്ന ചിത്രമാമാണിത്.

ബന്ധങ്ങളെ കുറിച്ചുള്ള വിലയെകുറിച്ച് ടൊവിനോ സംസാരിക്കുന്നതാണ് ടീസറില്‍ കാണാനാകുന്നത്. ഒപ്പം യാത്ര ചെയ്തെത്തുന്ന വിദേശ വനിതയോടാണ് ബന്ധങ്ങളുടെ വിലയെ കുറിച്ച് ടൊവിനോ പറയുന്നത്. സംസാരത്തിനിടയില്‍ മമ്മൂട്ടി ചിത്രം വാത്സ്യല്യത്തെ കുറിച്ച് പ്രതിപാദിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

'കുഞ്ഞുദൈവം', 'രണ്ടു പെണ്‍കുട്ടികള്‍' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്‍.ടൊവിനോയ്ക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ത്ഥ് എന്നിവരും നിര്‍മ്മാണ രംഗത്ത് എത്തുന്നുണ്ട്. ഒരു റോഡ് മൂവിയായാണ് ചിത്രം ഒരുങ്ങുന്നത്. ബി.കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. 'യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍.

Kilometers and Kilometers Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES