രാജസ്ഥാനിലെ ജയ്സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വിവാഹിതരായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും ഡല്‍ഹിയിലെത്തിയ വീഡിയോ ആണ് വൈറലാകുന്നത്. ഇരുവര്‍ക്കും സിദ്ധാര്‍ത്ഥിന്റെ ഡല്‍ഹിയിലെ വീട്ടില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ഫെയറി ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച വീട്ടില്‍ കാത്തിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊപ്പം ധോളിന്റെ താളത്തില്‍ നൃത്തം ചെയ്യുന്ന കിയാരയേയും സിദ്ധാര്‍ത്ഥിനെയും വീഡിയോയില്‍ കാണാം.
ഫെബ്രുവരി 7ന് ജയ്സാല്‍മീറിലെ സൂര്യാഗഡ് ഹോട്ടലില്‍ വെച്ചായിരുന്നു കിയാരയുടെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹം. സിദ്ധാര്‍ത്ഥും കിയാരയും മാധ്യമങ്ങളെ അഭിവാദ്യം ചെയ്യുകയും വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
കിയാര- സിദ്ധാര്‍ത്ഥ് ദമ്പതികള്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി രണ്ട് റിസപ്ഷനുകള്‍ നടത്തുമെന്നും ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് മുംബൈയിലുമാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 9നാണ് കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഡല്‍ഹിയില്‍ റിസപ്ഷന്‍ നടത്തുന്നത്. തുടര്‍ന്ന് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി ഫെബ്രുവരി 12ന് മുംബൈയിലും റിസപ്ഷന്‍ സംഘടിപ്പിക്കും.
വിവാഹ വീഡിയോ അവകാശം ഒ ടി ടി പ്ലാറ്റ്ഫോമിന് വിറ്റു എന്നാണ് റിപോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് ആണ് വിട്ടത് എന്നാണ് അറിയുന്നത്. സിദ്ധാര്‍ത്ഥിന്റെയും കിയാരയുടെയും വിവാഹിത്തിന് മുമ്പ് തന്നെ വിവാഹ വീഡിയോയുടെ അവകാശം പ്രൈം വീഡിയോയ്ക്ക് വിറ്റു എന്ന അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ വന്നിരുന്നു.
വിവാഹത്തിന് മുന്നോടിയായി, ആമസോണ്‍ പ്രൈം വീഡിയോസിദ്ധാര്‍ത്ഥ് കിയാര ദമ്പതികളുടെ ഒരു ചിത്രം പങ്കിട്ടു, ''കോട്ടകള്‍ അതിമനോഹരമാണ്... വെറുതെ പറഞ്ഞാല്‍,'' ഇതോടെയാണ് ഇവര്‍ വിവാഹ വീഡിയോയുടെ അവകാശം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് വിറ്റുവെന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തമായത്.