Latest News

കരിക്കിലെ അർജുന് മംഗല്യം; എൻഗേജ്‌മെന്റ് ചിത്രങ്ങൾ പങ്കുവച്ച് താരം

Malayalilife
കരിക്കിലെ അർജുന് മംഗല്യം; എൻഗേജ്‌മെന്റ് ചിത്രങ്ങൾ പങ്കുവച്ച് താരം

ലയാളി പ്രേക്ഷകർ  നെഞ്ചോടു ചേർത്ത വെബ് സീരിസുകളിൽ മികവുറ്റ  ഒന്നാണ് കരിക്ക്. കരിക്കിന്റെ വളർച്ച ആരാധകർ കണ്ടത്  കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്.  കരിക്ക് ടീമിന് ഇന്ന് സ്വന്തമായി  ഏഴ് മില്യണിലേറെ സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമാണ് ഉള്ളത്.  കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം ഫേസ്ബുക്കും യൂട്യൂബുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ മലയാളികളിൽ ഭൂരിപക്ഷത്തിനും സുപരിചിതരാണ്.  പലപ്പോഴും കരിക്കിന്റെ എപ്പിസോഡുകൾക്ക് ഒരു പുതിയ സിനിമ ഇറങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് സമാനമാണ് ലഭിക്കുന്ന പ്രതികരണവും. കരിക്കിലെ താരങ്ങൾ ഓരോരുത്തരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

 എന്നാൽ ഇപ്പോഴിതാ, കരിക്കു ടീമിലെ അർജുൻ രത്തന് വിവാഹമായിരിക്കുകയാണ്. ഈ വിശേഷം ആരാധകരെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അർജുൻ തന്നെയാണ്  അറിയിച്ചത്. അർജുൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ  ‘ഇറ്റ്സ് ഒഫീഷ്യൽ’ എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്റ് ചെയ്തത്.

 നിരവധിപേരാണ് അർജുന് സുഹൃത്തുക്കളും ആരാധകരും ഉൾപ്പടെ ആശംസകൾ നേരുന്നത്. കരിക്കിലെ അർജുന്റെ ജനപ്രിയ ഡയലോഗുകൾ ഒക്കെ കുറിച്ചു കൊണ്ടാണ് ആരാധകരുടെ കമന്റ്.  പോസ്റ്റിനു താഴെ പുതിയ എപ്പിസോഡ് വൈകുന്നത് സംബന്ധിച്ച പരാതികളും ചോദ്യങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

 

And it's official ♥️✨

Posted by Arjun Ratan on Sunday, November 28, 2021

 

Read more topics: # Karikku web series ,# Arjun,# engagement
Karikku web series fame arjun engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES