കൊല്ലൂരില്‍ സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് കാന്താര 2 വിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ 

Malayalilife
 കൊല്ലൂരില്‍ സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് കാന്താര 2 വിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ 

കാന്താര സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. കര്‍ണാടകത്തിലെ കൊല്ലൂരിന് സമീപം ജഡ്കാലിലാണ് അപകടം നടന്നത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. കാന്താര ചാപ്റ്റര്‍ 1-ലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസ് ഞായറാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്.

ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂഡൂരിലെ ചിത്രീകരണം പൂര്‍ത്തിയാക്കി കൊല്ലൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനിബസ് സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് മറിഞ്ഞുവീണു.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം കാന്താരയുടെ രണ്ടാം ഭാഗം 2025 ല്‍ റിലീസാവുമെന്നാണ് വിവരം. ഉഡുപ്പിക്ക് സമീപത്തെ തീരദേശമേഖലകളിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

നടന്‍ ജയറാമും മോഹന്‍ലാലും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരമുണ്ട്. എന്നാല്‍ ഔദ്യോ?ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. കാന്താരയുടെ ആദ്യ ഭാഗം 2022 സെപ്തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് കാന്താര മുന്നേറിയത്.

Kantara Chapter 1 Shoot Halted As Bus Accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES