കന്നട സിനിമയിലെ പ്രമുഖ നടനും നിര്‍മ്മാതാവും ആണ് ടി ചന്ദ്രശേഖര്‍. ഇപ്പോള്‍ ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഭാര്യ ലഹരിക്ക് അടിമയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതുകൂടാതെ ലഹരി മരുന്നു വില്പനക്കാരനുമായി ബന്ധമുണ്ട് എന്നും ഇദ്ദേഹം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം പോലീസ് പരാതി നല്‍കുകയും ചെയ്തു.
ഭാര്യ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിമരുന്ന് വില്പനക്കാരനായ ലക്ഷ്മീഷ് പ്രഭു എന്നയാളുമായി അവിഹിത ബന്ധമുണ്ടെന്നും ചന്ദ്രശേഖര്‍ പരാതിയില്‍ പറയുന്നു.ബംഗളൂരുവിലെ ചെന്നമന കേരെ പൊലീസ് സ്റ്റേഷനിലാണ് നിര്‍മാതാവ് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം, ചന്ദ്രശേഖറിനെതിരെ ഭാര്യയും പരാതി നല്‍കിയിരിക്കുകയാണ്. തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണന്ന് ചന്ദ്രശേഖറിന്റെ ഭാര്യ പറയുന്നു. തന്റെ സുഹൃത്തായ ലക്ഷ്മീഷ് പ്രഭുവിനെ ചന്ദ്രശേഖര്‍ ആക്രമിച്ചെന്നും പരാതിയിലുണ്ട്. 'അപ്പുഗെ', 'ഹീഗോന്ദു ദന' തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ചന്ദ്രശേഖര്‍.