ബോളിവുഡ് സൂപ്പര്‍താരങ്ങളായ അജയ്ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയുടെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നില്ല. നൈസയും സുഹൃത്തുക്കളും ഒരുമിച്ചുള്ള പുതിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശകര്‍ രംഗത്തെത്തിയത്. നൈസയുടെ വസ്ത്രധാരണമാണ് ആദ്യം സദാചാര വാദികളെ ചൊടിപ്പിച്ചതെങ്കില്‍, നൈസ മദ്യപിച്ചിരുന്നെന്ന ആരോപണവും പിന്നാലെ വന്നു.
നൈസയും സുഹൃത്തുക്കളും ഒരുമിച്ചുള്ള പുതിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. മക്കളെ അടക്കി വളര്‍ത്തണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് സൈബര്‍ സദാചാരവാദികളുടെ ഭാഗത്ത് നിന്നുയര്‍ന്നിരിക്കുന്നത്.
നൈസ,സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാന്‍, ഖുശി കപൂര്‍, മഹിക റാം പാല്‍ എന്നിവര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം നടന്നു വരുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മക്കളെ അജയും കാജോളും അച്ചടക്കത്തോടെ വളര്‍ത്തുന്നില്ല എന്ന തരത്തിലായി പിന്നീടുള്ള പ്രതികരണങ്ങള്‍. അച്ഛനും അമ്മയും ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രസിദ്ധിയും, ബഹുമാനവുമാണ് ഈ പെണ്‍കുട്ടി പതിനഞ്ചു സെക്കന്‍ഡ് വീഡിയോ മൂലം നശിപ്പിച്ചു കളഞ്ഞത് എന്നായിരുന്നു ഒരു കമന്റ്.
അതേസമയം, കുറച്ചു നാളുകള്‍ക്ക് മുന്‍പ് സ്വകാര്യജീവിതത്തില്‍ സംഭവിക്കുന്ന സോഷ്യല്‍ മീഡിയ ഇടപെടലിനെ വിമര്‍ശിച്ചു കൊണ്ട് കാജോള്‍ രംഗത്തു വന്നിരുന്നു. മക്കളുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയ ഇടപെടല്‍ മൂലം നശിപ്പിക്കപ്പെടുകയാണ് എന്നായിരുന്നു കാജോള്‍ പറഞ്ഞത്. പുതിയ വിമര്‍ശനങ്ങളെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.