Latest News

തീ പാറുന്ന ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളുമായി കാപ്പ ട്രെയിലര്‍; പൃഥിരാജും ആസിഫും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Malayalilife
തീ പാറുന്ന ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളുമായി കാപ്പ ട്രെയിലര്‍; പൃഥിരാജും ആസിഫും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'കാപ്പ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു.കൊട്ടമധു എന്ന ഗുണ്ടയായി വേറിട്ട ഗെറ്റപ്പിലാണ് പൃഥ്വി എത്തുന്നത്. ആക്ഷനും വയലന്‍സും മാസ് ഡയലോഗും നിറയുന്നതാണ് ട്രെയിലര്‍.

കടുവയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രംക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22നാണ് തിയറ്ററുകളില്‍ എത്തിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ ചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 

അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍. എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചു ജെ അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകരന്‍,? കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്,? മേക്കപ്പ്- സജി കാട്ടാക്കട,? സ്റ്റില്‍സ്-ഹരി തിരുമല,പിആര്‍ഓ - ശബരി.

Kaapa Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES