Latest News

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്; ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടി വരും; തുറന്ന് പറഞ്ഞ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് പി ടി തോമസ്

Malayalilife
കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്; ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടി വരും; തുറന്ന് പറഞ്ഞ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്  പി ടി തോമസ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്  നടി കെ പി എ സി ലളിത. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം അടുത്തിടെ കരൾ രോഗബാധിതയായി ചികിത്സയിൽ കഴിഞ്ഞു പോരുകയാണ്. എന്നാൽ താരത്തിന്റെ ചികിത്സയുടെ ഭാഗമായി സർക്കാർ ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് എതിരെ നിറയെ വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് മറുവടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ പി ടി തോമസ്.

പി ടി തോമസ് എംഎല്‍എയുടെ പോസ്റ്റ് പൂര്‍ണ രൂപം-

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരും.

KPCC Working presidant pc thomas words about KPSC Lalitha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES