Latest News

എന്റെ വീടും എന്റെ അയല്‍പക്കവും വെള്ളപ്പൊക്കത്തില്‍ മുങ്ങി;അയല്‍ക്കാര്‍ക്ക് ഭക്ഷണവും മെഴുക് തിരിയുമെത്തിച്ച് കലാമാസ്റ്റര്‍; വൈറലായി വീഡിയോ                       

Malayalilife
എന്റെ വീടും എന്റെ അയല്‍പക്കവും വെള്ളപ്പൊക്കത്തില്‍ മുങ്ങി;അയല്‍ക്കാര്‍ക്ക് ഭക്ഷണവും മെഴുക് തിരിയുമെത്തിച്ച് കലാമാസ്റ്റര്‍; വൈറലായി വീഡിയോ                       

മിഷോങ് ചുഴലിക്കാറ്റ് വരുത്തിയ പ്രളയക്കെടുതിയില്‍ നട്ടം തിരിയുകയാണ് ചെന്നൈയിലെ ജനങ്ങള്‍. താരങ്ങളടക്കം പലരും ദുരിതത്തില്‍പ്പെട്ട വാര്‍ത്തകള്‍ നമ്മള്‍ അറിഞ്ഞതാണ്. ഇക്കൂട്ടത്തില്‍ പ്രളയത്തിന്റെ പ്രശ്നങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടുകയാണ് കൊറിയോഗ്രാഫര്‍ കലാമാസ്റ്ററും. കലാമാസമാസ്റ്ററുടെ വീട്ടിലും അയല്‍വാസികളുടെ വീടുകളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. എന്നാല്‍ ഈ സമയത്തും തന്റെ പ്രിയപ്പെട്ടവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് കലാമാസ്റ്റര്‍.

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മെഴുകുതിരികളുമെല്ലാം എത്തിക്കുന്ന കലാമാസ്റ്ററുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

എന്റെ വീടും എന്റെ അയല്‍പക്കവും വെള്ളപ്പൊക്കത്തില്‍ മുങ്ങി, അവിടെ താമസിക്കുന്ന ധാരാളം ആളുകള്‍ക്ക് ഭക്ഷണമോ വൈദ്യുതിയോ ലഭ്യമല്ല. എല്ലാവര്‍ക്കും അത്താഴവും മെഴുകുതിരികളും എത്തിച്ചു.  ഗീതത്തിന് പ്രത്യേക നന്ദി, എല്ലാവര്‍ക്കും നല്‍കാനുള്ള ഭക്ഷണം ഞങ്ങള്‍ക്ക് എത്തിച്ചു തന്നതില്‍,' കല മാസ്റ്റര്‍ കുറിക്കുന്നു.

ഡാന്‍സ് കൊറിയോ?ഗ്രാഫ് രം?ഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍.  'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന ചിത്രത്തിനു കൊറിയോഗ്രാഫി ഒരുക്കി ദേശീയ പുരസ്‌കാരവും കലാ മാസ്റ്റര്‍ നേടി.  12ാം വയസിലാണ് അസിസ്റ്റന്റ് കൊറിയോഗ്രഫറായി  കലാ മാസ്റ്റര്‍ കരിയര്‍ ആരംഭിച്ചത്. വിവിധ ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങള്‍ക്ക് കലാ മാസ്റ്റര്‍ നൃത്തമൊരുക്കിയിട്ടുണ്ട്. 

 പ്രമുഖ കൊറിയോ?ഗ്രഫര്‍ ബ്രിന്ദ മാസ്റ്റര്‍ കലയുടെ  ഇളയ സഹോദരിയാണ്. ?ഗിരിജ, ജയന്തി എന്നീ സഹോരിമാരും കൊറിയോ?ഗ്രഫ് രം?ഗത്ത് ശോഭിച്ചു. 2019ല്‍ ഗോവിന്ദരാജനില്‍ നിന്നും വിവാഹമോചനം നേടിയ കലാ മാസ്റ്റര്‍ 2004ല്‍ വീണ്ടും വിവാഹിതയായി. മഹേഷ് ആണ് ഭര്‍ത്താവ്. വിദ്യുത് എന്നൊരു മകനും ഈ ബന്ധത്തിലുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kala Kala (@kalamaster_official)

KALAMASTER VEDIO

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES