നായകനെന്നോ വില്ലനെന്നോ ഭേദമില്ലാതെ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച നടനാണ് വിജയ് സേതുപതി. രജനികാന്തിന്റെ പേട്ട, വിജയ് നായകനായ മാസ്റ്റര്‍, കമഹാസന്‍ ചിത്രം വിക്രം എന്നിവയിലെ വില്ലന്‍വേഷങ്ങള്‍ അദ്ദേഹത്തിന് ഏറെ പ്രശംസനേടിക്കൊടുത്തിരുന്നു. ഇപ്പോളിതാ ബോളിവുഡില്‍ ചുരുങ്ങിയ കാലം കൊണ്ട് തിളങ്ങിയ നടി ജാന്‍വി കപൂര്‍ വിജയ് സേതുപതിയോടുള്ള ആരാധന വ്യക്തമാക്കിയിരിക്കുകയാണ്.
വിജയ് സേതുപതിയെ വലിയ ഇഷ്ടമാണെന്നും നാനും റൗഡി താന്‍ കണ്ടതിനുശേഷം നമ്പര്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചുവെന്നുമാണ് നടി പങ്ക് വച്ചത്.ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഓഡിഷനില്‍ പങ്കെടുക്കാമെന്നും അറിയിച്ചു. അയ്യോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാലതിന്റെ അര്‍ത്ഥമെന്താണെന്ന് ശരിക്ക് മനസിലായില്ല. വിജയ് സര്‍ അമ്പരന്നെന്നാണ് കരുതുന്നത്. ജൂനിയര്‍ എന്‍ ടി ആറിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ നിര്‍ത്താന്‍ സാധിക്കില്ലെന്നും ജാന്‍വി കപൂര്‍ പറഞ്ഞു
അന്ന ബെന്‍ നായികയായെത്തിയ ഹെലന്റെ ഹിന്ദി റീമേക്ക് ആയ മിലിയാണ് ജാന്‍വിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. വരുണ്‍ ധവാനൊപ്പമുള്ള ബവാല്‍, രാജ് കുമാര്‍ റാവു നായകനാവുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി എന്നിവയാണ് ജാന്‍വി നായികയായെത്തുന്ന മറ്റ് സിനിമകള്‍.സ്ത്രീ കേന്ദ്രീകൃതമായ നായികാ കഥാപാത്രങ്ങളിലാണ് ജാന്‍വിയുടെ ഇപ്പോഴത്തെ ശ്രദ്ധ. നയന്‍താര നായികയായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'കോലമാവ് കോകില'യുടെ ഹിന്ദി റീമേക്കായ 'ഗുഡ്ലക്ക് ജെറി'യില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ജാന്‍വിയുടെ പ്രകടനത്തേക്കുറിച്ച് മികച്ച അഭിപ്രായങ്ങളുണ്ടായി.