Latest News

ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ നായികയായി ജാന്‍വി കപൂര്‍; താരപുത്രിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ദേവര ടീം

Malayalilife
 ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ നായികയായി ജാന്‍വി കപൂര്‍; താരപുത്രിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ദേവര ടീം

കൊരട്ടല ശിവയുടെ എന്‍ടിആര്‍ ചിത്രം ദേവരയിലെ നായികയായ ജാന്‍വി കപൂറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ദേവര ടീം.  ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ നായികയാണ് ജാന്‍വി. ഞങ്ങളുടെ സ്വന്തം 'തങ്കം' ജാന്‍വി കപൂറിന് പിറന്നാളാശംസകള്‍' എന്നാണ് അണിയറപ്രവര്‍ത്തകര്‍ കുറിച്ചത്. 

ചിത്രത്തിലെ ജാന്‍വിയുടെ ലുക്കും പുറത്തുവിട്ടു. ജാന്‍വിയുടെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണ് ദേവര. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ഒക്ടോബര്‍ 10ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൊരട്ടല ശിവയും എന്‍ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരമായ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. യുവസുധ ആര്‍ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന് രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, പ്രൊഡക്ഷന്‍ഡിസൈനര്‍: സാബു സിറിള്‍ , എഡിറ്റര്‍: ശ്രീകര്‍ പ്രസാദ്. പി.ആര്‍. ഒ: ആതിര ദില്‍ജിത്ത്.

Janhvi Kapoor First Look From Her Telugu Film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES