രജനികാന്ത് ആരാധകര്‍ക്ക് താരത്തിന്റെ എല്ലാ ചിത്രങ്ങളും ഏരെ പ്രതീക്ഷയുളവാക്കുന്നതാണ്. ഏറ്റവും പ്രതീക്ഷയോടെ താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജയ്‌ലര്‍. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ രജനികാന്തിന്റെ ക്യാരക്ടര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.ജനികാന്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ക്യാരക്ടര്‍ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 'മുത്തുവേല്‍ പാണ്ഡ്യന്‍' എന്നാണ് ജയ്ലറിലെ രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ചിത്രത്തില്‍ കന്നഡ താരം ശിവ രാജ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ചിത്രത്തിലെ ശിവരാജ് കുമാറിന്റെ സ്റ്റില്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ജയ്‌ലറില്‍ വില്ലന്‍ റോളിലുളള കഥാപാത്രത്തെയാണ് ശിവരാജ് കുമാര്‍ അവതരിപ്പിക്കുന്നത്. രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയ്ലര്‍ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തില്‍ താരത്തിന്റെ നായികയായി എത്തുന്നത്. ശിവകാര്‍ത്തികേയന്‍, പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
2023 ല്‍ ഏപ്രില്‍ 14ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ ടിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ പ്രകാരം ഷൂട്ട് അവസാനിക്കുകയാണെങ്കില്‍, കോളിവുഡിലെ ഏറ്റവും വലിയ തമിഴ് പുതുവത്സര റിലീസായിരിക്കും ജയ്‌ലര്‍ എന്നാല്‍ ലഭിക്കുന്ന വിവരങ്ങള്‍. സണ്‍ പിക്ച്ചേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കലാനിധി മാരനാണ് ജയ്‌ലര്‍ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
ജയ്ലറില്‍ 148 കോടി രൂപയാണ് രജനികാന്തിന്റെ പ്രതിഫലമെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഈ വിവരം ശരിയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായിരിക്കും രജനികാന്ത്.
അതേസമയം ലാല്‍സലാം, അണ്ണാത്തെ, ദര്‍ബാര്‍, പേട്ട എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍