സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജെഎസ്‌കെ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ബെര്‍ത്ത് ഡേ സ്‌പെഷ്യല്‍ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്‌കെ. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്ന സിനിമയാകുമിത്. വക്കീല്‍ വേഷങ്ങളില്‍ ഏറെ തിളങ്ങിയിട്ടുള്ള താരത്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ ജെ എസ് കെയുടെ ചിത്രികരണം നടന്നു വരുകയാണ്.
സുരേഷ് ഗോപിയുടെ ഇളയമകന്‍ മാധവ് സുരേഷും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ശ്രുതി രാമചന്ദന്‍, ദിവ്യാ പിള്ള, അസ്‌കര്‍ അലി, ബൈജു സന്തോഷ്, യദു കൃഷ്ണന്‍, രജത് മേനോന്‍, അഭിഷേക് രവീന്ദ്രന്‍, കോട്ടയം രമേശ്, ജയന്‍ ചേര്‍ത്തല, നിസ്താര്‍ സേട്ട്, ഷോബി തിലകന്‍, ദിലീപ് മേനോന്‍, വൈഷ്ണവി രാജ്, അപര്‍ണ, രതീഷ് കൃഷ്ണന്‍, ജയ് വിഷ്ണു, ഷഫീര്‍ ഖാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കിരണ്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിര്‍വഹിക്കുന്നു.എഡിറ്റര്‍ സംജിത് മുഹമ്മദ്, സംഗീതം ഗിരീഷ് നാരായണന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, മീഡിയ കണ്‍സള്‍ട്ടന്റ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, വൈശാഖ്, പിആര്‍ഒ എ.എസ്. ദിനേശ്.