Latest News

കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തിലൂടെ നിമിഷ സജയന്‍ തമിഴിലേക്ക്; ജിഗര്‍തണ്ട 2 ടീസര്‍ കാണാം

Malayalilife
 കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തിലൂടെ നിമിഷ സജയന്‍ തമിഴിലേക്ക്; ജിഗര്‍തണ്ട 2 ടീസര്‍ കാണാം

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന  ചിത്രത്തിലൂടെ മലയാള താരം നിമിഷ സജയന്‍ തമിഴിലേക്ക് അരങ്ങേറുകയാണ്. കാര്‍ത്തിക് സുബ്ബരാജ് 2014ല്‍ സംവിധാനം ചെയ്ത  'ജിഗര്‍തണ്ട' യുടെ രണ്ടാം ഭാഗത്തിലൂടെയാണ് നിമിഷ സജയന്‍ തമിഴിലേക്ക് ചേക്കേറുന്നത്. ചിത്രത്തിന്‍ടെ ടീസര്‍ ഇപ്പോള്‍ ട്രെന്റിങില്‍ ഇടം പിടിക്കുകയാണ്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സ്, എസ് ജെ സൂര്യ മലയാളി താരം നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ഇരൈവി എന്ന ചിത്രത്തില്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം എസ് ജെ സൂര്യ നേരത്തെ സഹകരിച്ചിരുന്നു. ജിഗര്‍തണ്ടയിലെ ഒന്നാം ഭാഗത്തിലെ  പ്രതിനായക വേഷത്തിന് ബോബി സിംഹ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. കൂടാത ചിത്രത്തിലെ  വിവേക് ഹര്‍ഷന്റെ മികച്ച എഡിറ്റിംഗിനും ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

പുതിയ ചിത്രം ഒറിജിനല്‍ സിനിമയുടെ തുടര്‍ച്ചയാകില്ലെന്നും പുതിയ കഥയും പുതിയ കഥാപാത്രങ്ങളെയുമാണ്  അവതരിപ്പിക്കുന്നതെന്ന് പറയുന്നു. ആക്ഷന്‍ കോമഡി ചിത്രമായ ജിഗര്‍തണ്ടയിലെ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ഗുരു സോമസുന്ദരംലക്ഷ്മി മേനോന്‍, കരുണാകരന്‍ എന്നിവരായിരുന്നു മുഖ്യ അഭിനേതാക്കള്‍. 

JIGARTHANDA DOUBLEX

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES