Latest News

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം; അതിന് ആരുടെയും സഹായം വേണ്ട; നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാർ

Malayalilife
topbanner
എന്റെ ജീവിതം നോക്കാൻ എനിക്കറിയാം; അതിന് ആരുടെയും സഹായം വേണ്ട; നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാർ

വിവാദങ്ങൾ ഏറ്റുവാങ്ങി നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹവും. വനിതയുടെ ഭർത്താവ് പീറ്റര്‍ പോളിനെതിരെ മുൻഭാര്യ  രംഗത്ത് വന്ന സാഹചര്യത്തിൽ നടി ലക്ഷ്മി രാമകൃഷ്ണനും  പ്രതികരണം നടത്തിയിരുന്നു. താൻ  പീറ്റർ നേരത്തെ വിവാഹിതനാണെന്ന വാർത്ത കേട്ടപ്പോൾ ഞെട്ടി എന്നായിരുന്നു ലക്ഷ്മി പ്രതികരിച്ചത്. എന്നാൽ വനിതയാകട്ടെ ലക്ഷ്മി സ്വന്തം കുടുംബകാര്യം നോക്കിയാൽ മതിയെന്നും ഇതിൽ ഇടപെടേണ്ടെന്നുമായിരുന്നു  മറുപടിയായി പറഞ്ഞിരുന്നത്.

‘ഞാൻ ഇപ്പോഴാണ് വാർത്ത കണ്ടത്. അയാൾ ഇതിനു മുമ്പ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാൾക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാൻ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവർ കാത്തിരുന്നത്. ആ വിവാഹം അവർക്ക് തടയാമായിരുന്നല്ലോ?’ എന്നായിരുന്നു ലക്ഷ്മി കുറിച്ചിരുന്നത്. 

 

അതേ സമയം  ലക്ഷ്മിയുടെ ട്വീറ്റുകൾക്കു ചമറുപടിയുമായി  വനിത രംഗത്ത് എത്തിയിരിക്കുകയാണ്. ‘നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാൻ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാൻ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്നമല്ല. നിങ്ങൾ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം  ചെയ്ത് പോയി പണിനോക്കൂ.

lakshmi-ramakrishnan-vanitha2

‘മറ്റുള്ളവരുെട കുടുംബപ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപറയാൻ നിങ്ങൾ ലീഗൽ കൗണ്‍സിലർ മറ്റോ ആണോ. നിങ്ങൾക്ക് ഇതൊരു പ്രശ്നമായി തോന്നിയാൽ എന്നെ നേരിട്ട് വിളിക്കുകയോ അല്ലെങ്കിൽ മെസ്സേജ് അയച്ച് ചോദിക്കുകയോ ചെയ്യാമായിരുന്നു. ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി നിങ്ങൾ ഒരുക്കിയ തന്ത്രം. ഞാൻനേരത്തെ പറഞ്ഞല്ലോ, ഇത് നിങ്ങളുടെ ടിവി പരിപാടി അല്ല. ഞങ്ങളുടെ പ്രശ്നം തീർക്കാൻ ഞങ്ങളുണ്ട്.’എന്നും വനിത വ്യക്തമാക്കിയിരുന്നു. 

‘എല്ലാ കഥയിലും രണ്ട് വശങ്ങൾ കാണുമല്ലോ. ദമ്പതികളുടെ ഇടയിൽ ആണെങ്കിൽ പറയേണ്ടതില്ലല്ലോ. ഒരാൾ മറ്റെയാളെക്കുറിച്ച് തീർത്തും മോശമായ കാര്യങ്ങൾ പറഞ്ഞുവന്നാൽ അതൊരിക്കലും സത്യമാകണമെന്നില്ല. കാരണം കുട്ടികളുടെ സ്വകാര്യത ഓർത്ത് എല്ലാ സത്യങ്ങൾക്കും അയാൾക്ക് തുറന്നുപറയാൻ സാധിക്കില്ല. നീതി നടക്കട്ടെ. അവരുടെ വ്യക്തിപരമായ കാര്യങ്ങൾ തലയിടാൻ ഞാനില്ല.’–വനിത വ്യക്തമാക്കി.വിവാഹമോചനം നടത്താതെ മറ്റൊരു വിവാഹം നടത്തിയതാണ് തന്നെ ചൊടിപ്പിച്ചതെന്ന് ലക്ഷ്മി തുറന്ന് പറയുകയും ചെയ്‌തു. 

 വനിതയും പീറ്റർ പോളുമായുള്ള വിവാഹം ജൂൺ 27നായിരുന്നു നടന്നത്. ഇതിനിടയിലാണ്  പീറ്റർ പോളിന്റെ മുൻഭാര്യ പരാതിയുമായി എത്തിയിരിക്കുന്നത്.  തനിക്ക് രണ്ടു കുട്ടികൾ പീറ്ററുമായുള്ള വിവാഹത്തിൽഉണ്ട് എന്നും  ചില അഭിപ്രായ ഭിന്നതകളുടെ പേരിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണെന്നും പരാതിയിൽ  ലക്ഷ്മി വ്യക്തമാക്കുന്നു.

I know to look at my life said vanitha vijayakumar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES